‘അല്ലാഹ് ന്റെ സുബൈദാ ഇനി ഞമ്മക്ക് കഞ്ഞി മാറ്റി കോയി ബിരിയാണി ബെളംമ്പിയാലോ… ‘! മഞ്ജു വാര്യരെ ട്രോളി സോഷ്യല്‍ മീഡിയ

ചിത്രത്തില്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ തന്റെ തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ . ചിത്രത്തില്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ തന്റെ തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ആ പോസ്റ്റിന് താഴെ നിരവധി ട്രോളുകളാണ് വന്നിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കഞ്ഞി ട്രോളുകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്നത്. ഇവിടെ മരക്കാറിലേക്കെത്തുമ്പോള്‍ കഞ്ഞിക്ക് പകരം ബിരിയാണി ആയി എന്ന് മാത്രം.

‘ ഇത് അറബിക്കടലിന്റെ സിങ്കമാണ് കഞ്ഞിയൊന്നും പോരാ വല്ല മട്ടന്‍ബിരിയാണിയോ ചിക്കന്‍ ബിരിയാണിയോ കൊടുക്കണം… ദാരിദ്ര്യം കാണിക്കരുത്’

അല്ലാഹ് ന്റെ സുബൈദാ ഇനി ഞമ്മക്ക് കഞ്ഞി മാറ്റി കോയി ബിരിയാണി ബെളംമ്പിയാലോ… അപ്പൊ എങ്ങനാ സുബൈദാത്താ ഒരു ചെമ്പ് കോയി ബിരിയാണി എടുക്കട്ടേ….എന്നിങ്ങനെ നീളും കമന്റുകള്‍.

കുറച്ച് കാലത്തിനു ശേഷം ട്രോളന്‍ന്മാര്‍ ആഘോഷത്തോടെ ഏറ്റെടുത്ത ഡയലോഗാണ് ഒടിയനിലെ കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നത്. ഒടിയന്‍ സിനിമയിലെ പ്രസക്ത ഭാഗത്ത് മോഹന്‍ലാലിനോട് മഞ്ജു വാര്യര്‍ പറയുന്ന ഡയലോഗാണിത്. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോഴത്തെ ട്രോള്‍.

Exit mobile version