നായക്കുട്ടിയെ 36 ലക്ഷം രൂപയുടെ ജാക്കറ്റ് ധരിപ്പിച്ച് പ്രിയങ്ക ചോപ്ര! അമ്പരന്ന് ആരാധകര്‍

ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചത്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്്. പ്രിയങ്കയുടെ വളര്‍ത്തുനായ ഡയാന ചോപ്രയാണ് ഇത്തവണത്തെ താരം.

ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചത്.

എന്നാല്‍ ചിത്രത്തില്‍ ഡയാനയെക്കാളും ആളുകളുടെ ശ്രദ്ധയാകാര്‍ഷിച്ചത് നായക്കുട്ടി അണിഞ്ഞ ആ ജാക്കറ്റ് ആയിരുന്നു. അതിന്റെ വില കേട്ടാല്‍ തന്നെ നമ്മളെല്ലാവരും ഒന്ന് ഞെട്ടിത്തരിക്കും. 51,654 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് നമ്മുടെ 36,83000 രൂപ.

അതേസമയം, ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വിശേഷപ്പെട്ട ജാക്കറ്റ് ധരിച്ച് ഡയാന ചോപ്ര കിടക്കയില്‍ കിടക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലുടെ പ്രിയങ്ക പുറത്തു വിടുകയായിരുന്നു. പ്രിയങ്കയുടെ സ്‌റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയത്.

വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്കയ്ക്ക് നേരേ ഉയരുന്നത്. ഇന്ത്യ പോലെ പട്ടിണി പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യത്ത് 36 ലക്ഷം പട്ടിക്കു വേണ്ടി പാഴാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയങ്കയെ പോലെയുളള താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ആരാധകര്‍ പറയുന്നു.

Exit mobile version