തൊടാന്‍ ശ്രമിച്ച കുഞ്ഞാരാധകന്റെ കൈയില്‍ ‘മുത്തമിട്ട്’ വിജയ് സേതുപതി; ജയ് വിളിച്ചും, കൈയ്യടിച്ചും ഹര്‍ഷാരവത്തോടെ വരവേറ്റ് ആരാധകര്‍! വൈറലായി വീഡിയോ

ആരാധകരോട് ഇത്രമേല്‍ ഇഷ്ടവും മറ്റും കാണിക്കുന്ന ഒരു താരം ഇല്ലെന്ന് എടുത്ത് പറയേണ്ടതായി വരും.

ചെറിയ ചെറിയ വേഷങ്ങളിലൂടെ കയറി വന്ന് ഇന്ന് തമിഴ്‌നാടിന്റെ മക്കള്‍ സെല്‍വന്‍ ആയി മാറിയിരിക്കുന്ന താരമാണ് വിജയ് സേതുപതി. തമിഴ്‌നാട്ടില്‍ മാത്രമല്ല നമ്മുടെ കേരളത്തിലും ആരാധകര്‍ ഏറെയാണ് താരത്തിന്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മക്കള്‍ സെല്‍വന്‍ കീ ജയ്..എന്ന് ആര്‍പ്പുവിളിച്ചാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകരെ കാണുകളും കൈ കൊടുക്കുകയും ചെയ്തു താരം. ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, പിന്നെന്താ.. ഉറപ്പായും. പക്ഷേ ഇപ്പോള്‍ ഷൂട്ടിലാണ് ഇതു കഴിഞ്ഞോട്ടെ എന്നായിരുന്നു വിജയ്‌യുടെ മറുപടി.

തിരക്കിനിടയില്‍ തന്നെ തൊടാന്‍ കൈനീട്ടിയ കുഞ്ഞാരാധകന്റെ കൈയ്യില്‍ ഒരു ഉമ്മ സമ്മാനിച്ചാണ് താരം സെറ്റിലേക്ക് മടങ്ങിയത്. പോകുമ്പോള്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിച്ച് ആരാധകനോട് വീണ്ടും അക്കാര്യം ഓര്‍മ്മിക്കുന്ന വിജയ് സേതുപതിയെ അമ്പരപ്പോടെയാണ് കൂടിനിന്നവര്‍ നോക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ആരാധകരോട് ഇത്രമേല്‍ ഇഷ്ടവും മറ്റും കാണിക്കുന്ന ഒരു താരം ഇല്ലെന്ന് എടുത്ത് പറയേണ്ടതായി വരും.

സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങളാണ് ആലപ്പുഴയിലും പരിസരത്തും ചിത്രീകരിക്കുന്നത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ നടന്ന ചിത്രീകരണത്തില്‍ ഓട്ടോ തൊഴിലാളികളുമായുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. എം സുകുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Exit mobile version