ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി വിജയ് സേതുപതി; ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയ്യടിച്ച് ധനുഷും ഭാര്യയും, തരംഗമായി വീഡിയോ

Dhanush | Bignewslive

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ വിജയ് സേതുപതിക്ക് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയ്യടിച്ച് നടന്‍ ധനുഷും ഭാര്യയും. 67-മാത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങിലാണ് സംഭവം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് വിജയ് സേതുപതി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ കാണികള്‍ക്കിടയിലിരുന്ന ധനുഷും ഭാര്യ ഐശ്വര്യയും എഴുന്നേറ്റ് നിന്ന് ആവേശത്തോടെ കൈയ്യടിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സൈബറിടത്ത് തരംഗം സൃഷ്ടിക്കുകയാണ്. സൂപ്പര്‍ ഡീലക്‌സിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ് സേതുപതിക്ക് ലഭ്യമായത്. അസുരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് എത്തിയതായിരുന്നു ധനുഷ്. വിജയ് സേതുപതിയുടെ പേര് വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിറഞ്ഞ കൈയ്യടികളോടെ ധനുഷും ഐശ്വര്യയും എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.

Exit mobile version