മികച്ച സംഗീത വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം ചാരുലതയ്ക്ക്

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ശ്രുതി നമ്പൂതിരിയാണ് വീഡിയോ സംവിധാനം ചെയ്തത്

ഈ വര്‍ഷത്തെ മികച്ച സംഗീത വീഡിയോക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം ‘ചാരുലത’ കരസ്ഥമാക്കി. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ശ്രുതി നമ്പൂതിരിയാണ് വീഡിയോ സംവിധാനം ചെയ്തത്. ശ്രുതി നമ്പൂതിരിയുടെ വരികള്‍ക്ക് സുധീപ് പലനാട് ആണ് ഈണം നല്‍കിയിരിക്കുന്നത്.

സംഗീത സംവിധായകന്‍ ബിജിപാല്‍, എഴുത്തുകാരന്‍ ഹരിനാരായണന്‍, നര്‍ത്തകി പാര്‍വ്വതി മേനോന്‍ എന്നിവരാണ് ചാരുലതയില്‍ അഭിനയിച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ ബിജിപാല്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി പത്തൊന്‍പതിന് തിരുവനന്തപുരം ഭാരത് ഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് ചാരുലതയുടെ സംവിധായികയും എഴുത്തുകാരിയുമായ ശ്രുതി നമ്പൂതിരി പുരസ്‌കാരം ഏറ്റുവാങ്ങി.

Exit mobile version