‘മിന്നല്‍ മുരളി’യുമായി ടോവിനോ എത്തുന്നു

‘ഗോദ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ തോമസും ബേസില്‍ ജോസഫും വീണ്ടും ഒരുമിക്കുന്നു. ‘മിന്നല്‍ മുരളി’യാണ് ടോവിനോ-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ തയ്യാറാകുന്ന ഏറ്റവും പുതിയ ചിത്രം. പിറന്നാള്‍ ദിനത്തില്‍ ടോവിനോ തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഒരു നാടന്‍ സൂപ്പര്‍ ഹീറോ ചിത്രമാകും മിന്നല്‍ മുരളി എന്ന് ടോവിനോ വ്യക്തമാക്കി. ഫേയ്‌സ് ബുക്കിലൂടെയാണ് ടോവിനോ ഇക്കാര്യം അറിയിച്ചത്

ഫേയ്‌സ് ബുക്ക് പോസ്റ്റ്:

അങ്ങനെ ‘ഗോദ’ക്കു ശേഷം ഞാനും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്നു . ഇത്തവണ ഒരു നാടന്‍ സൂപ്പര്‍ഹീറോ പടം ആണ് .’മിന്നല്‍ മുരളി’ സോഫിയ പോള്‍ ആണ് നിര്‍മ്മാണം .കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ വരുന്നുണ്ട് .കൊറേ അധികം പണിയുണ്ട് ചെയ്തു തീര്‍ക്കാന്‍ . പക്ഷെ അധികം വൈകില്ല

Exit mobile version