സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു; അതും വാലന്റൈന്‍സ് ഡേയില്‍

മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു. എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്റ്‌മെന്റ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിലെത്തുന്നത്.

അങ്കമാലി അഡ്‌ലക്‌സ് സെന്ററിലാണ് പരിപാടി നടക്കുന്നത്. ഫെബ്രുവരി പതിന്നാലിന് വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. താരത്തെ കൂടാതെ വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്. വൈശാഖ്-മമ്മൂട്ടി ചിത്രം മധുരരാജയിലാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഒരു അഭിമുഖത്തില്‍ താരം തന്നെയാണ് ഇത് സ്ഥിരീകരിച്ചത്. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

Exit mobile version