മോതിരങ്ങള്‍ കൈമാറി, ആടിയും പാടിയും റൗഡിബേബിയ്ക്ക് ചുവടുവച്ച് പേളിയും ശ്രീനിഷും, വീഡിയോ

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മൊട്ടിട്ട പേളി-ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക്. ജനുവരി 17നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ വിവാഹനിശ്ചയത്തിന് റൗഡിബേബിയ്ക്ക് ചുവടുവയ്ക്കുന്ന പേളി ശ്രീനിഷ് വീഡിയോ വൈറലായിരിക്കുകയാണ്.

സ്വര്‍ണ്ണ നിറത്തിലെ കുര്‍ത്തയിലായിരുന്നു ശ്രീനിഷ് ചടങ്ങിനെത്തിയത്. കടും നീല നിറത്തില്‍ എംബ്രോയ്ഡറി വര്‍ക്കുകളുള്ള ഡിസൈനര്‍ വസ്ത്രത്തിലായിരുന്നു പേളി.ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

Exit mobile version