നിറവയറില്‍ പേര്‍ളി മാണി; കൈപിടിച്ച് ശ്രീനിഷ്, വൈറലായി വളകാപ്പ് ചിത്രങ്ങള്‍

Pearle Maaney | Bignewslive

ടെലിവിഷന്‍ അവതാരകയായി എത്തി പ്രേക്ഷക മനംകവര്‍ന്ന താരമാണ് പേര്‍ളി മാണി. ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മൊട്ടിട്ട പ്രണയം സാക്ഷാത്കാരമായത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മിനിസ്‌ക്രീന്‍ താരമായ ശ്രീനീഷ് ആയിരുന്നു വരന്‍. ഇരുവരുടെ പ്രണയവും വിവാഹവും ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് അവര്‍ പേര്‍ളിഷ് ആയി.

ഇപ്പോള്‍ താരജോഡികള്‍ പുതിയ അതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ്. നിറവയറുമായി നൃത്തം ചെയ്യുന്ന പേര്‍ളിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ വളകാപ്പ് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

പരമ്പരാഗത വേഷവിധാനത്തിലും ആഭരണങ്ങളും അണിഞ്ഞെത്തി നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഗര്‍ഭകാലത്തെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന താരം തന്റെ കുടുംബം എന്ന് പറഞ്ഞുകൊണ്ടാണ് വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ ഏഴാം മാസത്തില്‍ നടത്തുന്ന ചടങ്ങാണ് വളകാപ്പ്. തമഴ് ആചാര പ്രകാരമാണ് ചടങ്ങ് നടത്തി വരുന്നത്.

Exit mobile version