‘കക്ഷി അമ്മിണിപ്പിള്ള’യുമായി ആസിഫ് അലി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി. പൃഥ്വിരാജ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീലിന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സനിലേഷ് ശിവനാണ്. ക്യാമറ ബാഹുല്‍ രമേശും എഡിറ്റിംഗ് സൂരജ് ഇ എസും നിര്‍വഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്റെയും മനുമന്‍ജിത്തിന്റെയും വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ മുരളീധരനും സാമുവല്‍ എബിയും ചേര്‍ന്നാണ്. സാറാ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റിജു രാജനാണ്.

Exit mobile version