‘കൺമണി അൻപോട്’ സിനിമയിൽ ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷം; ഇളയരാജയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കൾ

200 കോടി ക്ലബിൽ കയറി ചരിത്രം തിരുത്തിയ ആദ്യമലയാള ചിത്രമാണ്’മഞ്ഞുമ്മൽ ബോയ്‌സി’നെ വിവാദത്തിലാക്കിയ ഇളയരാജയുടെ അവകാശവാദം തള്ളി സിനിമയുടെ അണിയറ പ്രവർത്തകർ.

‘കൺമണി അൻപോട് കാതലൻ’ ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷമാണെന്നു അണിയറപ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെയും പാട്ടിന്റെയും മേൽ അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിനു പണം നൽകി അവകാശം നേടിയിരുന്നു. ഇളയരാജയുടെ വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും കിട്ടിയാൽ നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

പകർപ്പവകാശ നിയമം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംഗീതജ്ഞൻ ഇളയരാജ ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രവർത്തകർക്ക് വക്കീൽ നോട്ടിസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും ഇളയരാജ പറഞ്ഞിരുന്നു.

ALSO READ- കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യുവാവിന്റെ യാത്ര; കൈയ്യോടെ പിടികൂടി അമ്പലപ്പുഴ പോലീസ്; പിടിച്ചെടുത്തത് 1.2 കിലോ കഞ്ചാവ്

സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമിച്ചത്. സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായ ‘ഗുണ’ എന്ന ചിത്രത്തിലെ ഗാനമാണിത്. ചിത്രത്തിന് വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കൺമണി അൻപോട്’.

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ പ്രധാന രംഗങ്ങളിലെല്ലാം ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

Exit mobile version