‘ഞാനിപ്പോൾ ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി; ഹിന്ദി സിനിമ 100 വർഷങ്ങൾ പിന്നിടുമ്പോഴും നിരാശ’: നസീറുദ്ദീൻ ഷാ

ഇപ്പോഴിറങ്ങുന്ന ബോളിവുഡ് സിനിമകളുടെ നിലവാരത്തെ ചോദ്യം ചെയ്ത് നടൻ നസീറുദ്ദീൻ ഷാ. ഹിന്ദി സിനിമകൾ നിരാശയുണ്ടാക്കുന്നെന്നും പണം എന്ന ലക്ഷ്യമില്ലാതെ നല്ല സിനിമകൾ ചെയ്യാൻ മുന്നോട്ടുവരുന്ന സിനിമാപ്രവർത്തകരിൽ മാത്രമാണ് പ്രതീക്ഷയെന്നു താരം പറഞ്ഞു.

”ഹിന്ദി സിനിമ 100 വർഷങ്ങൾ പിന്നിടുന്ന അവസരത്തിലും എന്നിൽ നിരാശയുണ്ടാക്കുന്നു. ഞാനിപ്പോൾ ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി. നല്ല കാതലില്ലാത്ത സിനിമകൾ കാണുമ്പോൾ നിരാശയാണ്. ഒരേ തരത്തിലുള്ള സിനിമകൾ കണ്ട് മടുത്തു. എനിക്കിപ്പോൾ ഇഷ്ടമോ താൽപര്യമോ തോന്നുന്നില്ല. ഞാൻ മാത്രമല്ല പ്രേക്ഷകരും അധികം വൈകാതെ ഇതേ അവസ്ഥയിലെത്തും.’- നടൻ നസീറുദ്ദീൻ ഷാ പറഞ്ഞു.

ALSO READ- ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യം ഉടനെ പ്രഖ്യാപിക്കും; രണ്ടുദിവസത്തിനകം ശുഭവാർത്ത; വെളിപ്പെടുത്തി കമൽഹാസൻ

വളരെ വൈകിപ്പോയെന്നറിയാം. എങ്കിലും, സിനിമ ഗൗരവകരമായി കാണുന്ന സിനിമാപ്രവർത്തകർ മുന്നോട്ട് വരണം. ജനങ്ങൾ കാണുംതോറും വീണ്ടും അത്തരം സിനിമകൾ ഉണ്ടാക്കപ്പെട്ടുകൊണ്ടിരിക്കും. ഇതെന്നുവരെ ഉണ്ടാകുമെന്ന് ദൈവത്തിന് അറിയാം.

സമൂഹത്തിലെ യാഥാർത്ഥ്യം കാണിക്കുക എന്നത് ഗൗരവമുള്ള സിനിമകൾ നിർമിക്കാൻ ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും അതേ സമയം ഇഡി (ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിങ്ങളുടെ വാതിൽമുട്ടില്ലെന്നും അല്ലെങ്കിൽ നിങ്ങൾക്കെതിരേ ഫത്വ ഇറങ്ങില്ലെന്നും ഉറപ്പുവരുത്തണമെന്നും നസീറുദ്ദീൻ ഷാ വിശദീകരിച്ചു.

Exit mobile version