‘ദംഗല്‍’ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു

ചണ്ഡീഗഢ്: ആമിര്‍ ഖാന്‍ ചിത്രം ‘ദംഗലി’ലൂടെ ശ്രദ്ധേയയായ നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസിലാണ് സുഹാനിയുടെ അപ്രതീക്ഷിത വിയോഗം. ദംഗലില്‍ ബബ്ത ഫൊഗട്ടിന്റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചത്. ഹരിയാനയിലെ ഫരീദാബാദില്‍ സെക്ടര്‍ 17 സ്വദേശിയാണ്. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടര്‍ന്നാണ് സുഹാനിയുടെ മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സുഹാനി വാഹനാപകടത്തില്‍ കാലൊടിഞ്ഞു ചികിത്സയിലായിരുന്നു. ചികിത്സയുടെ പാര്‍ശ്വഫലമായാണ് ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

2016ല്‍ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ദംഗലിലൂടെയാണ് സുഹാനി ഭട്നാഗര്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഗുസ്തി താരങ്ങളായ ഫോഗട്ട് സഹോദരിമാരെയും അവരുടെ പിതാവ് മഹാവീര്‍ ഫോഗട്ടിനെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്.

Exit mobile version