പ്രമുഖ നടി ഭൈരവി വൈദ്യ അന്തരിച്ചു, വിടവാങ്ങിയത് ചികിത്സയില്‍ കഴിയവെ

മുംബൈ: പ്രമുഖ ബോളിവുഡ് നടി ഭൈരവി വൈദ്യ അന്തരിച്ചു. 67 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു.

ഭൈരവി വൈദ്യയുടെ വിയോഗവാര്‍ത്ത മകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നാല് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായിരുന്നു ഭൈരവി വൈദ്യ.

also read: സഹകാരി ബാങ്ക് തട്ടിപ്പ്: മഹാരാഷ്ട്ര മുന്‍ എംഎല്‍എയുടെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

സിനിമാസീരിയില്‍ രംഗത്ത് സജീവമായിരുന്നു. സല്‍മാന്‍ ഖാന്റെ ചോരി ചോരി ചുപ്കെ, ഐശ്വര്യ റായിയുടെ താല്‍ തുടങ്ങി, നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തിലെത്തി.

നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, ‘നിമ ഡെന്‍സോങ്പ’ എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചിരുന്നു. ‘ഹസ്രതീന്‍’, ‘മഹിസാഗര്‍’ തുടങ്ങിയ ടെലിവിഷന്‍ പരിപാടിയിലും സജീവസാന്നിധ്യമായിരുന്നു ഭൈരവി.

Exit mobile version