പ്രണവിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഹൃദയം’ വീണ്ടും തിയേറ്ററില്‍, ഒരു ടിക്കറ്റിന് മറ്റൊന്ന് ഫ്രീയുമായി ഏരീസ് പ്ലക്‌സ് !

വാലന്റൈന്‍സ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററില്‍ റിലീസ് ചെയ്യുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം വീണ്ടും തിയേറ്ററില്‍ എത്തുന്നു. വാലന്റൈന്‍സ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. കൊച്ചി പിവിആര്‍ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആര്‍ ലുലു(ഫെബ്രുവരി 11, 13), തിരുവനന്തപുരം ഏരീസ് പ്ലക്‌സ്(ഫെബ്രുവരി 14), കോയമ്പത്തൂര്‍ പിവിആര്‍(ഫെബ്രുവരി 12) എന്നിവിടങ്ങളിലാണ് ഹൃദയത്തിന്റെ റി-റിലീസ് നടക്കുന്നത്.

ഈ അവസരത്തില്‍ ചിത്രം കാണാന്‍ എത്തുന്നവര്‍ക്ക് സൂപ്പര്‍ ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്‌സ്. ഒരു സിനിമ ടിക്കറ്റിന് മറ്റൊന്ന് ഫ്രീ എന്നതാണ് ആ സര്‍പ്രൈസ്.

‘ഏരീസ് പ്ലെക്‌സ് തിയേറ്ററില്‍ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഒരു ടിക്കറ്റിന് മറ്റൊന്ന് ഫ്രീ. പ്രണവ് മോഹന്‍ലാലിന്റെ ‘ഹൃദയം’ എന്ന സിനിമയ്ക്കാണ് ഈ ഓഫര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ മൂന്ന് പ്രദര്‍ശനങ്ങള്‍ക്കാണ് ഓഫര്‍ നല്‍കുന്നത്.

ALSO READ ‘വധശിക്ഷ വിധിച്ച എട്ട് ഇന്ത്യൻ നാവികരുടെ മോചനം ഷാരൂഖ് ഖാന്റെ ഇടപെടൽ കാരണം’: സുബ്രഹ്‌മണ്യൻ സ്വാമി

11AM, 3PM, 7PM എന്നി സമയക്രമത്തില്‍ ഓഡി 4-ല്‍ ആണ് ഹൃദയം പ്രദര്‍ശിപ്പിക്കുന്നത്. Paytm / ടിക്കറ്റ് ന്യൂ ആപ്പിലൂടെ മാത്രമാണ് നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നത്.

Exit mobile version