പ്രണയ ദിനം അല്ല! വാലെന്റൈന്‍സ് ദിനം ‘സഹോദരീ ദിന’മായി ആഘോഷിക്കുക! ഉത്തരവിറക്കി സര്‍വകലാശാല

പാകിസ്താനിലെ ഫൈസലാബാദ് കാര്‍ഷിക സര്‍വകലാശാലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇസ്ലാമാബാദ്: വാലെന്റൈന്‍സ് ദിനമായി ആചരിക്കുന്ന ഫെബ്രുവരി 14 ‘സഹോദരീ ദിന’മായി ആഘോഷിക്കാന്‍ ഉത്തരവിറക്കി പാകിസ്താന്‍. പാകിസ്താനിലെ ഫൈസലാബാദ് കാര്‍ഷിക സര്‍വകലാശാലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവ് ഇസ്ലാമിക പാരമ്പര്യം സംരക്ഷിക്കുന്നതാണെന്നും പാകിസ്താന്റേയും ഇസ്ലാമിന്റേയും സംസ്‌ക്കാരത്തിന് യോജിക്കുന്നതാണെന്നും രണ്‍ധാവ പറഞ്ഞതായി പാകിസ്താനിലെ ഇംഗ്ലീഷ് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിര്‍ദ്ദേശം എത്രമാത്രം പ്രയോഗികമാക്കാന്‍ കഴിയുമെന്നതിന് വിസി അടക്കമുള്ള സര്‍വകലാശാല അധികൃതര്‍ക്ക് ഉറപ്പൊന്നുമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്നേദിവസം ആഘോഷത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫോ പര്‍ദ്ദയോ സമ്മാനമായി നല്‍കാവുന്നതാണ്.

പാകിസ്താനിലെ ഇസ്ലാം മതവിശ്വാസികളായ ചിലര്‍ക്ക് വാലെന്റൈന്‍സ് ദിനം ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്. അങ്ങനെ അവിടെയൊരു ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതൊരു അവസരമാണ്. പാകിസ്താനില്‍ എത്രമാത്രം സഹോദരിമാര്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്ന് ‘സഹോദരീ ദിനം’ ആഘോഷിക്കപ്പെടുന്നതിലൂടെ ആളുകള്‍ക്ക് മനസ്സിലാകും.

പാകിസ്താനില്‍ വാലെന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് ഇതാദ്യമായല്ല. 2017, 2018 വര്‍ഷങ്ങളിലെ വാലെന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് ഇസ്ലാമാബാദ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. വാലെന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതിന് മാധ്യമങ്ങള്‍ക്കും കോടതി വിലക്കേര്‍പ്പെടുത്തി.

Exit mobile version