ഇന്ന് പ്രണയദിനം അല്ല, ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷിദിനമാണ്..! ചരിത്രം ‘തിരുത്തന്ന’വരേ അല്‍പ്പം വിവേക ബുദ്ധിയോടെ എങ്കിലും പെരുമാറൂ; മാധ്യമ പ്രവര്‍ത്തകന്റെ വൈറല്‍ കുറിപ്പ്

അദ്ദേഹത്തിന്റെ വാക്കുകള്‍ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

തിരുവനന്തപുരം: ലോകമെമ്പാടും ഇന്ന് പ്രണയദിനം ആചരിക്കുകയാണ്. പൂക്കളും മധുരവും നല്‍കി സ്വന്തം പ്രണയിയിനിയെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഒരു വിഭാഗം കൊമ്പ് കോര്‍ത്ത് ഇടഞ്ഞു നില്‍ക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റായ സന്ദേശവും ചരിത്രവും തിരുത്തി കുറിച്ച് വ്യാപകമായി പ്രചരണം ശക്തമാവുകയാണ്. ഇന്ന് പ്രണയദിനമല്ല, മറിച്ച് രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷിദിനമാണ് എന്ന തലത്തിലാണ് സംഭവം വൈറലാകുന്നത്. എന്നാല്‍ ഈ പ്രചരണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎസ് ശ്യാമലാല്‍.

അദ്ദേഹത്തിന്റെ വാക്കുകള്‍ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബ്ലോഗിലൂടെ അദ്ദേഹം തെളിവുകളും മറ്റും നിരത്തിയാണ് പ്രചാരകരുടെ വായടപ്പിച്ചത്. പ്രണയ ദിനം ആര്‍ഷഭാരത സംസ്‌കാരത്തിനു നേരെയുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്ന ടീംസുണ്ട്. അവര്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. ഭാരതത്തിലേക്കു വന്ന എന്തിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ ആര്‍ഷഭാരത സംസ്‌കാരം എന്ന് പാവങ്ങള്‍ക്കറിയില്ല. അങ്ങനെ വരുമ്പോള്‍ പ്രണയ ദിനത്തെയും അംഗീകരിക്കുന്നതല്ലേ ആര്‍ഷഭാരത സംസ്‌കാരം എന്ന് അദ്ദേഹം ചോദിക്കുന്നു.

മേല്‍പറഞ്ഞത് വേറെ വശം യഥാര്‍ത്ഥത്തില്‍ പറയാനുള്ള വാട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറയുന്നു. ഫെബ്രുവരി 14ന് ആഘോഷങ്ങളൊന്നും പാടില്ല എന്നാണ് തിട്ടൂരം -ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷിദിനമായി ആചരിക്കുകയാണെന്നാണ് പ്രചരിക്കുന്നത്, ഇതിലും വലിയ വിഡ്ഡിത്തം വേറെയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ വേദനപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും വളരെ വിവരവും വിദ്യാഭ്യാസവുമുള്ള സുഹൃത്തുക്കള്‍ ഈ സന്ദേശം അതേ പടി ഫോര്‍വേഡ് ചെയ്യുന്നതാണെന്ന് അദ്ദേഹം കുറിച്ചു.

1931 ഫെബ്രുവരി 14നാണോ ഇവരെ മൂവരെയും തൂക്കിലേറ്റിയത്? അല്ല തന്നെ. 1931 മാര്‍ച്ച് 23 രാത്രി 7.30നാണ് ഇവര്‍ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടത്. അപ്പോള്‍ പ്രണയ ദിനത്തെ എതിര്‍ക്കാന്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമല്ലേ? അദ്ദേഹം ചോദിക്കുന്നു. ആ കള്ളത്തരം പൊളിയുമെന്ന് മനസിലായതോടെ മറ്റ് പ്രചരണം ഇറക്കി. അതായത് 3 സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും വധശിക്ഷ വിധിച്ചത് 1931 ഫെബ്രുവരി 14നാണ്. അതിനാല്‍ കരിദിനം ആചരിക്കണമത്രേ. എങ്ങനെയെങ്കിലും ഈ ദിനം പൊളിക്കണം അതാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

ജോണ്‍ സോണ്ടേഴ്സ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ലാഹോര്‍ ഗൂഢാലോചന കേസിന്റെ വിചാരണ തുടങ്ങിയത് 1929 ജൂലൈ 10നാണ്. ഈ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും വധശിക്ഷയ്ക്കു വിധിച്ചത് 1930 ഒക്ടോബര്‍ 7ന്. അതാണ് 1931 മാര്‍ച്ച് 23ന് നടപ്പാക്കിയത്. ചരിത്രം ‘തിരുത്തല്‍’ തൊഴിലാക്കിയ ടീംസിന് ഇതൊന്നും വലിയ കാര്യമല്ലെന്നും അദ്ദേഹം എഴുതി.

വിഎസ് ശ്യാംലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ഇന്ത്യയില്‍ ആഘോഷിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പ്രണയികള്‍ക്ക് ഒരു ദിനം. അതില്‍ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. ഏതു തരം ആഘോഷവും നല്ലതാണ് എന്നാണ് എന്റെ പക്ഷം. സന്തോഷം പകരുന്നതാണല്ലോ ആഘോഷങ്ങള്‍.

എന്നാല്‍, പ്രണയ ദിനം ആര്‍ഷഭാരത സംസ്‌കാരത്തിനു നേരെയുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്ന ടീംസുണ്ട്. അവര്‍ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. ഭാരതത്തിലേക്കു വന്ന എന്തിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ ആര്‍ഷഭാരത സംസ്‌കാരം എന്ന് പാവങ്ങള്‍ക്കറിയില്ല. അങ്ങനെ വരുമ്പോള്‍ പ്രണയ ദിനത്തെയും അംഗീകരിക്കുന്നതാണ് ആര്‍ഷഭാരത സംസ്‌കാരം.

ഇതുപോലുള്ള ടീംസ് അങ്ങ് പാകിസ്താനിലുമുണ്ട്. അവിടെ സംസ്‌കാരമല്ല പ്രശ്നം, മതമാണ്. ഏത് മതമാണ് സ്നേഹത്തെ എതിര്‍ക്കുന്നതെന്നു മനസ്സിലാവുന്നില്ല. ഏതെങ്കിലും ആഘോഷം ആര്‍ക്കെങ്കിലും സന്തോഷം പകരുന്നുണ്ടെങ്കില്‍ അതിനെ എന്തിന് എതിര്‍ക്കണം? ഒപ്പം സന്തോഷിച്ചുകൂടെ? പക്ഷേ, എതിര്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ. അങ്ങ് എതിര്‍ക്കുക തന്നെ. ഇന്ത്യയിലെയും പാകിസ്താനിലെയും ടീംസ് ഇക്കാര്യത്തില്‍ യോജിപ്പിലാണ് -പ്രണയത്തെ എതിര്‍ത്ത് തെരുവിലിറങ്ങുന്നതില്‍.

പ്രണയ ദിനം ആഘോഷിക്കണമോ വേണ്ടയോ എന്നതല്ല ഈ കുറിപ്പില്‍ പരിഗണനാവിഷയം. മറിച്ച്, പ്രണയ ദിനം ആഘോഷിക്കരുതെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വാട്ട്സാപ്പില്‍ ലഭിച്ച അമ്പതിലേറെ സന്ദേശങ്ങളാണ്. ഫെബ്രുവരി 14ന് ആഘോഷങ്ങളൊന്നും പാടില്ല എന്നാണ് തിട്ടൂരം -ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷിദിനമാണത്രേ. ഇതിലും വലിയ വിഡ്ഡിത്തം വേറെയില്ല

വളരെ വിവരവും വിദ്യാഭ്യാസവുമുള്ള സുഹൃത്തുക്കളാണ് ഈ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡിയത് എന്ന വസ്തുത എന്നെ ശരിക്കും ഞെട്ടിച്ചു. ഇത് ഫോര്‍വേര്‍ഡിയ ഒരുത്തനും ഭഗത് സിങ്ങോ സുഖ്ദേവോ രാജ്ഗുരുവോ ആരെന്നു പോലും അറിയില്ല എന്നുറപ്പ്. തങ്ങളുടെ ലക്ഷ്യം സാധിക്കാന്‍ അവരെ ഉപയോഗിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു, അത്രമാത്രം.

ഭഗത് സിങ്ങിനെയും കൂട്ടുകാരെയും കരുവാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ മറന്നുപോകുന്ന, അല്ലെങ്കില്‍ മറച്ചുപിടിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. ഈ 3 രക്തസാക്ഷികളും ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യം -ഇന്‍ക്വിലാബ് സിന്ദാബാദ്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ആധാരമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപകാംഗങ്ങളാണ് ‘സഖാവ്’ ഭഗത് സിങ്ങും ‘സഖാവ്’ രാജ്ഗുരുവും ‘സഖാവ്’ സുഖ്ദേവും.

അവര്‍ വിളിച്ച ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം വിപ്ലവം ജയിക്കട്ടെ എന്നാണ്. കമ്മ്യൂണിസ്റ്റുകളോടും സോഷ്യലിസ്റ്റുകളോടും ഈ ടീംസിനുള്ള എതിര്‍പ്പ് അവര്‍ ജീവിച്ചിരിക്കും വരെ മാത്രമാണല്ലോ. മരിച്ചുകഴിഞ്ഞാല്‍ എല്ലാവരും നമുക്ക് ‘സ്വന്തം’. ചിതയില്‍ നിന്ന് 3 വിപ്ലവകാരികളും എഴുന്നേറ്റു വരുന്ന സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും ആര്‍ഷഭാരത ടീംസിന്റെ ചന്തിക്ക് നല്ല പെട കിട്ടും, ഉറപ്പ്!

സര്‍ദാര്‍ ഭഗത് സിങ്, ശിവറാം ഹരി രാജ്ഗുരു, സുഖ്ദേവ് ഥാപ്പര്‍ -ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രങ്ങള്‍. സ്വാര്‍ത്ഥ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇവരുടെ രക്തസാക്ഷിദിനം പോലും ഇപ്പോള്‍ ചിലര്‍ മാറ്റിമറിക്കുന്നു. 1931 ഫെബ്രുവരി 14നാണോ ഇവരെ മൂവരെയും തൂക്കിലേറ്റിയത്? അല്ല തന്നെ. 1931 മാര്‍ച്ച് 23 രാത്രി 7.30നാണ് ഇവര്‍ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടത്. അപ്പോള്‍ പ്രണയ ദിനത്തെ എതിര്‍ക്കാന്‍ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമല്ലേ?

കുറച്ചുകാലമായി ഫെബ്രുവരി 14 ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമാക്കാന്‍ തല്പരകക്ഷികള്‍ ശ്രമിക്കുന്നു. കള്ളി പൊളിക്കാനുള്ള ശ്രമവും മറുഭാഗത്ത് അതുപോലെ ശക്തമായിത്തന്നെയുണ്ട്. കള്ളി പൊളിയുമെന്ന് ബോദ്ധ്യമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ പുതിയ വ്യാഖ്യാനം അവര്‍ അവതരിപ്പിക്കുന്നുണ്ട്. 3 സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും വധശിക്ഷ വിധിച്ചത് 1931 ഫെബ്രുവരി 14നാണ്. അതിനാല്‍ കരിദിനം ആചരിക്കണമത്രേ

ജോണ്‍ സോണ്ടേഴ്സ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ലാഹോര്‍ ഗൂഢാലോചന കേസിന്റെ വിചാരണ തുടങ്ങിയത് 1929 ജൂലൈ 10നാണ്. ഈ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും വധശിക്ഷയ്ക്കു വിധിച്ചത് 1930 ഒക്ടോബര്‍ 7ന്. അതാണ് 1931 മാര്‍ച്ച് 23ന് നടപ്പാക്കിയത്. ചരിത്രം ‘തിരുത്തല്‍’ തൊഴിലാക്കിയ ടീംസിന് ഇതൊന്നും വലിയ കാര്യമല്ല.

ഭഗത് സിങ്ങിനെ ഉയര്‍ത്തിക്കാട്ടി പ്രണയദിനത്തെ എതിര്‍ക്കുന്നവര്‍ പ്രണയത്തെക്കുറിച്ച് ഭഗത് സിങ് എന്തു പറഞ്ഞു എന്നു കൂടി അറിയണം. 1929 ഏപ്രില്‍ 5ന് സുഖ്ദേവിനയച്ച കത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു.ഭഗത് സിങ്ങിന്റെ ചിത്രവുമായി തെരുവുകളില്‍ ഇപ്പോള്‍ കലാപം സൃഷ്ടിക്കുന്നവരുടെ ആശയങ്ങളോട് അദ്ദേഹത്തിന് അശേഷം യോജിപ്പുണ്ടായിരുന്നില്ല എന്നു കൂടി അറിയണം. ഭഗത് സിങ് എഴുതിയ ‘ഞാന്‍ നിരീശ്വരവാദിയാകുന്നത് എന്തുകൊണ്ട്’ എന്നൊരു ലേഖനമുണ്ട്, വായിക്കണം. വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നതിന്റെ തലേന്നാള്‍, 1930 ഒക്ടോബര്‍ 5-6 തീയതികളിലായി അദ്ദേഹം ഇതെഴുതി എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഭഗത് സിങ് നിരീശ്വരവാദിയാണെന്നു മനസ്സിലാക്കിയ ബാബ രണ്‍ധീര്‍ സിങ് എന്നൊരു മതപണ്ഡിതന്‍ തടവുമുറിയിലെത്തി ദൈവത്തിന്റെ അസ്തിത്വം ബോദ്ധ്യപ്പെടുത്തിക്കൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ, പരാജയമായിരുന്നു ഫലം. ഭഗത് സിങ്ങിന്റെ ദുരഭിമാനം ദൈവത്തിനും അദ്ദേഹത്തിനുമിടയില്‍ കറുത്ത തിരശ്ശീല സൃഷ്ടിച്ചിരിക്കുകയാണെന്ന് കുപിതനായ ബാബ പറഞ്ഞു. ഇതിനു മറുപടിയായാണ് ഭഗത് സിങ്ങിന്റെ ലേഖനം പിറന്നത്.

Exit mobile version