ഞങ്ങൾ സന്തുഷ്ടരാണ്! ഭർത്താവിനെ ചേർത്ത് പിടിച്ച് ഭാഗ്യ സുരേഷ്; ഒപ്പം ഭർതൃവീട്ടുകാരും; ചിത്രങ്ങൾ വൈറൽ

സോഷ്യൽമീഡിയയിലടക്കം വലിയ രീതിയിൽ ആഘോഷമായ വിവാഹമായിരുന്നു മടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഭാഗ്യ സോഷ്യൽമീഡിയയിൽ താരമാണ്.

ഇപ്പോഴിതാ താരപുത്രി ഭർത്താവിനും ഭർതൃ വീട്ടുകാർക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ്. ഭർത്താവ് ശ്രേയസ് മോഹനും ഭർത്താവിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ ഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാണ്.

വിവാഹ റിസപ്ഷന്റെ സെൽഫിയടക്കമുള്ള ചിത്രവും ഇതിനൊപ്പമുണ്ട്. അമ്മ രാധികയ്ക്കൊപ്പമുള്ള സെൽഫിയും സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ഭാഗ്യ പങ്കുവെച്ചിരിക്കുകയാണ്. ഗുരുവായൂരില്‍ നടന്ന വിവാഹത്തിന് ശേഷം കൊച്ചിയിലും തിരുവനന്തപുരത്തും സിനിമാ-രാഷ്ട്രീയ താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ റിസപ്ഷനും നടന്നു.

പ്രായം വെറും നമ്പർ! ഓസ്‌ട്രേലിയൻ ഓപ്പൺ ALSO READ- ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട് രോഹൻ ബൊപ്പണ്ണ; ഡബിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

നിരവധി സെലിബ്രിറ്റികളാണ് വിവാഹത്തിന്റെ ഭാഗമായത്. അതേസമയം, വിവാഹം ഇത്ര വലിയ സ്‌കെയിലില്‍ ആകുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് സുരേഷ് ഗോപി.

Exit mobile version