‘ലോകം കാണട്ടെ ഈ കഴിവ്’; സഞ്ജു സാംസണ് പിറന്നാളാശംസ നേർന്ന് ഡാൻസ് വീഡിയോ പങ്കിട്ട് ചാരുലത!

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ചാരുലത രമേഷ്. ഈ നവംബർ 11-ന് 29ാം പിറന്നാളാണ് സഞ്ജു ആഘോഷിക്കുന്നത്.

ചാരുലത വ്യത്യസ്തമായ വീഡിയോ പങ്കിട്ടാണ് സഞ്ജുവിന്റെ പിറന്നാൾ ാഘോഷമാക്കിയിരിക്കുന്നത്. വിജയ് ചിത്രം ‘ലിയോ’യിലെ ‘നാ റെഡി താൻ വരവാ’ എന്ന പാട്ടിനൊപ്പം സഞ്ജു ഡാൻസ് കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൂട്ടിയിണക്കിയാണ് ചാരുലതയുടെ പിറന്നാളാശംസ.


സഞ്ജുവിന്റെ ഈ കഴിവ് കൂടി ലോകം കാണട്ടെ എന്ന ക്യാപ്ഷനും ഈ വീഡിയോയ്ക്ക് സഞ്ജുവിന്റെ പങ്കാളി നൽകിയിരിക്കുകയാണ്. സഞ്ജുവിന് ആശംസകൾ നേർന്ന് ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ALSO READ- ‘ഗാസയിൽ ആക്രമണം നടത്തി ഇസ്രായേൽ കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണ്’: ഇലോൺ മസ്‌ക്

സഞ്ജുവിന് ഇങ്ങനെയൊരു കഴിവുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ വേണമെന്നും ആരാധകർ പ്രതികരിക്കുകയാണ്. ബിസിസിഐയും ഐപിഎൽ ടീം രാജസ്ഥാൻ റോയൽസും താരത്തിന് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

Exit mobile version