സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മൂന്നുവര്‍ഷത്തോളം ഇടവേളയെടുത്തതെന്തിന്?, ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി അനുഷ്‌ക, താരം ഇനി മലയാളത്തിലേക്കും

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെങ്കിലും കേരളത്തിലും താരത്തിന് ആരാധകരേറെയാണ്.

സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം പല സിനിമകളിലും അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്ന അനുഷ്‌ക ‘മിസ് ഷെട്ടി ആന്റി മിസ്റ്റര്‍ പൊളിഷെട്ടി’എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.

also read: വിജയമുറപ്പിച്ച് ചാണ്ടി ഉമ്മന്‍, പുതുപ്പള്ളി വീട്ടുമുറ്റത്ത് ഉമ്മന്‍ചാണ്ടിയുടെ ഫ്‌ലെക്‌സുമായി പ്രവര്‍ത്തകര്‍

ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം കത്തനാരിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തതെന്ന് തുറന്നുപറയുകയാണ് അനുഷ്‌ക ഷെട്ടി.

ആ സമയത്ത് സിനിമയില്‍ നിന്നും ഒരിടവേള ആവശ്യമായിരുന്നു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ ശ്രദ്ധിക്കണമെങ്കില്‍ അത് അനിവാര്യം ആയിരുന്നുവെന്നും ബാഹുബലി കഴിഞ്ഞപ്പോള്‍ നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നുവെന്നും അതിന്‌ശേഷമാണ് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചതെന്നും അനുഷ്‌ക പറയുന്നു.

also read: അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു, ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും, ഒരു സംശയവുമില്ലെന്ന് മറിയ ഉമ്മന്‍

ആ സമയത്ത് ഏറ്റവും അത്യാവശ്യമായ കാര്യമായിരുന്നു. തന്റെ തീരുമാനമായിരുന്നു അതെന്നും യഥാര്‍ത്ഥത്തില്‍ തനിക്കതില്‍ കൃത്യമായൊരു ഉത്തരമില്ലെന്നും പക്ഷെ ഒരിടവേള വളരെ അത്യാവശ്യമായിരുന്നു എന്നും അനുഷ്‌ക ഷെട്ടി പറയുന്നു.

Exit mobile version