31 വർഷം മുൻപത്തെ സിനിമയിൽ അത് ചെയ്യാൻ പാടില്ലായിരുന്നു; ‘ദീവാന’യിലെ രംഗത്തിന് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാൻ സൂപ്പർപദവിയിലെത്താൻ കാരണമായ ചിത്രങ്ങളിലൊന്നാണ് 1992 ജൂൺ 25 ന് പുറത്ത് ഇറങ്ങിയ ചിത്രം ‘ദീവാന’. ഈ സിനിമയിലെ കഥാപാത്രത്തിലൂടെ ഷാരൂഖ് ഖാൻ പ്രേക്ഷകർക്കും പ്രിയപ്പെട്ടവനായി മാറിയത്. സിനിമ പുറത്ത് ഇറങ്ങി 31 വർഷം പൂർത്തിയാകുമ്പോൾ ചിത്രത്തിലെ ഒരു രംഗത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാറൂഖ്.

ദിവാന സിനിമ പുറത്ത് ഇറങ്ങി 31 വർഷം പൂർത്തിയാകുന്ന വേളയിൽ ഒരു ആരാധകൻ നടന്റെ എൻട്രി സീൻ പങ്കുവെച്ചിരുന്നു. ഇതിനോടാണ് ഷാരൂഖിന്റെ പ്രതികരണം. ഷാരൂഖ് ഖാൻ ബൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്നതായിരുന്നു ഈ സീൻ.

‘സർ, താങ്കളുടെ ഈ എൻട്രി കാണുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു. ഇത് 31 വർഷമായി, ഇപ്പോഴും ഞങ്ങളെ ഈ ചിത്രം സന്തോഷിപ്പിക്കുന്നു’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ‘ഹെൽമെറ്റ് ധരിക്കണമായിരുന്നു’ എന്നാണ് ഇതിനോട് ഷാരൂഖ് പ്രതികരിച്ചത്.

ALSO READ- സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേഷ് സാഹെബ്; പുതിയ ചീഫ് സെക്രട്ടറിയായി വി വേണു

താരത്തിന്റെ ഈ മറുപടി ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. നടനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് എത്തി. ഇപ്പോഴിതാ ബോളിവുഡിൽ വീണ്ടും ഷാരൂഖ് ഖാൻ സജീവമാവുകയാണ്. ഷാരൂഖിന്റെ പത്താന്റെ വൻ വിജയത്തിന് ശേഷം ആറ്റ്‌ലി ചിത്രമായ ജവാന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നയൻതാരയാണ് നായിക. രാം രാജ്കുമാർ ഹിറാനിയുടെ ഡുങ്കിയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള മറ്റൊരു ചിത്രം.

Exit mobile version