വിവാഹവാര്‍ത്തയോട് പ്രതികരിച്ച് ശ്രുതി ഹസന്‍…

ഗോസിപ്പുകളില്‍പ്പെടാത്ത പ്രത്യേകിച്ച് വിവാഹ ഗോസിപ്പുകളില്‍പ്പെടാത്ത താരങ്ങള്‍ വളരെ കുറവായിരിക്കും. അത്തരത്തില്‍ ഒരു ഗോസിപ്പാണ് ഉലക നായകന്‍ കമലഹാസന്റെ മകളും സിനിമാതാരവുമായ ശ്രുതി ഹസനെപ്പറ്റിയുള്ളത്. ശ്രുതിയും ലണ്ടന്‍ സ്വദേശി മിഖായേലും ഈ വര്‍ഷം വിവാഹിതരാവുമെന്ന് ഒരു തെലുങ്ക് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശ്രുതി പുതിയ ചിത്രങ്ങളുടെ കരാര്‍ ഒപ്പിടാത്തതും ഗോസിപ്പിന് ആക്കം കൂട്ടി. ഇപ്പോഴിതാ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഹസന്‍. ശരിക്കും ഇത് എന്നെപ്പറ്റിയുള്ള വാര്‍ത്തയാണോെന്ന്ശ്രുതി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചോദിച്ചു.

Exit mobile version