സുപ്രഭാതം! വേർപിരിയൽ വാർത്തകൾക്കിടെ അമൃതയ്‌ക്കൊപ്പം; ചിത്രം പങ്കിട്ട് ഗോപി സുന്ദർ; ഒരിക്കലും വേർപിരിയരുതേ എന്ന് ആരാധകർ

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയ ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞെന്ന വാർത്തകൾ ശക്തമായതിനിടെ മറുപടിയുമായി ഗോപി സുന്ദർ രംഗത്ത്. അമൃതയോടൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ഗോപി സുന്ദർ രംഗത്തെത്തിയിരിക്കുന്നത്.

എല്ലാവർക്കും സുപ്രഭാതം നേർന്നുകൊണ്ടാണ് അമൃതയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കിട്ടിരിക്കുന്നത്. ഇരുവരും പിരിയുകയാണെന്ന വാർത്ത ശക്തമായ സാഹചര്യത്തിൽ ഇതിനുള്ള മറുപടിയാണ് ചിത്രമെന്ന് വ്യക്തം.

അതേസമയം, ഈ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. ഇനി പിരിയുമ്പോൾ നേരത്തെ പറയണമെന്നും,ഒരിക്കലും പിരിയരുതേ എന്നുമൊക്കെയാണ് വരുന്ന കമന്റുകൾ.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലാണ് ഇരുവരും പിരിഞ്ഞെന്ന വാർത്ത പ്രചരിച്ചു തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതും പ്രണയം അറിയിക്കുന്ന പോസ്റ്റ് അപ്രത്യക്ഷമായതുമാണ് ഈ തരത്തിൽ വാർത്ത പ്രചരിക്കാൻ കാരണമായത്.

അമൃത സുരേഷിന്റെ പുതിയ വീടിന്റെ ചടങ്ങിലും ഗോപി സുന്ദർ എത്തിയിരുന്നില്ല. ഇതോടെ ഇരുവരും പിരിഞ്ഞെന്ന വാർത്ത ശക്തമാവുകയായിരുന്നു. ഇതിനിടെ ഗോപി സുന്ദറിന്റെ മുൻപങ്കാളി അഭയഹിരൺമയി ആഘോഷിക്കുന്ന ഫോട്ടോ പങ്കുവെച്ചതും വേർപിരിയൽ വാർത്തയുമായി ബന്ധിപ്പിച്ച് പ്രചരിച്ചിരുന്നു.

Exit mobile version