ജീവാംശമായ് താനേ നീ…വൈറലായി ശാന്തയുടെ ഗാനാലപനം

ജീവാംശമായി താനേ നീ… ജനങ്ങള്‍ ഏറ്റെടുത്ത ഗാനമാണിത്. തീവണ്ടി എന്ന ചിത്രത്തിലെ ഈ ഗാനം ഒരുപാടാളുകള്‍ പാടി നമ്മള്‍ കേട്ടിട്ടുണ്ട്. അതോടൊപ്പം ഈ പാട്ടിന്റെ ദൃശ്യാവിഷ്‌കാരവും കണ്ടു.

ശാന്ത എന്ന ഗായികയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.ജീവാംശമായ് താനേ നീ എന്നില്‍ ഈ ഗാനം പലരും പാടി എങ്കിലും ശാന്തച്ചേച്ചിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്.

സൂപ്പര്‍ ചേച്ചി’ എന്ന കുറിപ്പോടെയാണു ഗാനം പങ്കുവെക്കുന്നത്. ഇതിനോടകം തന്നെ ശാന്തയുടെ പാട്ട് സമൂഹമാധ്യമങ്ങള്‍ വഴി ഒരുപാടാളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

Exit mobile version