തനിക്ക് എതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചു; പരാതിയുമായി ആരാധ്യ ബച്ചൻ ഹൈക്കോടതിയിൽ

ന്യൂഡൽഹി: താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ പതിനൊന്നുകാരി ആരാധ്യാ ബച്ചൻ സോഷ്യൽമീഡിയയിലെ ഒരു ചാനലിനെതിരേ രംഗത്ത്. യൂട്യൂബ് ചാനലിൽ തന്നെ കുറിച്ച് വ്യാജ വാർത്ത നൽകിയെന്ന പരാതിയുമായി ഡൽഹി ഹൈക്കോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാർത്ത നൽകിയതിനാണ് നിയമനടപടി. പതിനൊന്ന് വയസ്സുകാരിയാണ് ആരാധ്യ. കുട്ടിയായ തനിക്ക് എതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏർപ്പെടുത്തണം എ്‌നനാണ് കുട്ടിയുടെ ആവശ്യം.

വ്യാഴാഴ്ച ഹർജിയിൽ കോടതി വാദം കേൾക്കും. മാതാപിതാക്കൾക്കൊപ്പം പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടാറുള്ള ആരാധ്യയ്ക്കെതിരേ ചില സമയത്ത് അനാവശ്യമായ പ്രചാരണങ്ങൾ പതിവാണ്. പാപ്പരാസികളുടെ സൈബർ ആ ക്രമണവും ആരാധ്യയ്ക്ക് നേരിടേണ്ടതായി വരുന്നുണ്ട്.

ALSO READ- സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും, എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപന തിയ്യതിയും അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

നേരത്തെ ഈ വിഷയത്തിൽ പിതാവ് അഭിഷേക് ബച്ചൻ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. മുതിർന്നവരായ തങ്ങളെ അധിക്ഷേപിക്കുന്നത് ഉൾക്കൊള്ളാനാകും, ഒരു കൊച്ചുപെൺകുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയിൽ സഹിക്കാനാകില്ലെന്ന് അഭിഷേക് തുറന്നിടിച്ചിരുന്നു.

ALSO READ-അയോഗ്യനാക്കിയത് കാരണം ഉണ്ടാകുന്ന നഷ്ടമെന്താണ്? അത് പരിഹരിക്കാൻ കഴിയാത്ത നഷ്ടമല്ല; രാഹുൽ ഗാന്ധി കുറ്റക്കാരനായ വിധിക്ക് സ്‌റ്റേയില്ല

സൈബറിടത്ത് പറയുന്ന അഭിപ്രായങ്ങൾ ഇക്കൂട്ടർക്ക് തന്റെ മുന്നിൽ വച്ച് പറയാൻ ധൈര്യമുണ്ടോ എന്നും അഭിഷേക് ചോദ്യം ചെയ്തിരുന്നു.

Exit mobile version