‘അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്’ ; പരിഹസിച്ച യുവതിക്ക് കിടിലന്‍ മറുപടി നല്‍കി അഭിഷേക് ബച്ചന്‍

കൊവിഡ് 19 വൈറസ് ബാധമൂലം മുംബൈ നാനാവതി ആശുപത്രിയില്‍ കഴിയുന്ന തനിക്കും പിതാവിനുമെതിരേ പരിഹാസവുമായെത്തിയ യുവതിക്ക് കിടിലന്‍ മറുപടി നല്‍കി അഭിഷേക് ബച്ചന്‍. അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത് എന്നാണ് പാറുള്‍ കൗഷിക് എന്ന യുവതി കമന്റ് ചെയ്തത്.

ഇതിനു അഭിഷേക് നല്‍കിയ മറുപടി ഇങ്ങനെ, ‘ ഇപ്പോള്‍ ആശുപത്രിയില്‍ കിടന്ന് ഞങ്ങള്‍
ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ്’ എന്നാണ്. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും കമന്റുമായി യുവതി എത്തി. ‘ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ സര്‍.എല്ലാവര്‍ക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ല’ എന്നാണ് അവര്‍ കമന്റ് ചെയ്തത്.

‘ഞങ്ങളുടേത് പോലൊരു സാഹചര്യം നിങ്ങള്‍ക്ക് ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കാം. സുരക്ഷിതരായിരിക്കു. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദിയുണ്ട് മാഡം’ എന്നാണ് അഭിഷേക് ഇതിന് നല്‍കിയ മറുപടി നല്‍കിയത്. എന്തായാലും അഭിഷേകിന്റെ ഈ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ഇത്തരത്തില്‍ പരിഹാസവുമായെത്തിയ യുവതിക്കെതിരെ വിമര്‍ശനവും ശക്തമായിരിക്കുകയാണ്.

Exit mobile version