ഇനിയൊരു ജന്മം വേണ്ട; എല്ലാ ആശകളും തീർന്നു; എന്നാൽ അവസാന ആഗ്രഹം ബാക്കിയുണ്ട്; മകനെ ഓർമ്മിപ്പിക്കുന്ന അന്ത്യാഭിലാഷത്തെ കുറിച്ച് ഷീല

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ഷീല. ഒരുകാലത്ത് മലയാള സിനിമയുചടെ മുഖമായിരുന്നു നടി ഷീല. നടൻ പ്രേം നസീറിനൊപ്പം താരം ഗിന്നസ് വോൾഡ് രെക്കോർഡിലും ഇടംനേടിയിട്ടുണ്ട്. ഏറ്റവമധികം സിനിമകളിൽ ജോഡിയായി അഭിനയിച്ചതിന്.

സിനിമാ ലോകത്തും അല്ലാതെയുമുള്ള എല്ലാ ആഗ്രഹങ്ങളും ആശകളും താൻ പൂർത്തീകരിച്ചതായി നടി ഷീല പറയുകയാണ്. തനിക്ക് ഇനിയൊരു ജന്മം വേണ്ടെന്നാണ് താരം പറയുന്നത്. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജന്മമെടുക്കുന്നത്. എന്റെ എല്ലാ ആശകളും തീർന്നു. ദൈവം എനിക്ക് എല്ലാം തന്നു. തൃപ്തയാണ് എന്നും ഷീല പറയുന്നു.

കൂടാതെ താൻ തന്റെ വിൽപത്രം ഇപ്പോൾ തന്നെ എഴുതിവെച്ചിട്ടുണ്ടെന്നും ഷീല വ്യക്തമാക്കി. എനിക്കൊരു മകനേ ഉള്ളൂ. സ്വത്തിന്റെ കാര്യത്തിലൊന്നും വിൽപത്രം വേണ്ട കാര്യമില്ല. ഒറ്റ മോനല്ലേ. പക്ഷെ അവസാന ആഗ്രഹം എന്നൊരു കാര്യം എഴുതിയിട്ടുണ്ടെന്നും ഷീല പറയുന്നു.

താൻ മരിച്ചാൽ ദഹിപ്പിക്കണമെന്നാണ് ഷീലയുടെ അന്ത്യാഭിലാഷം. ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞങ്ങളുടെ വിശ്വാസ പ്രകാരം കുഴിച്ചിടുകയേ ഉള്ളൂ. പക്ഷെ എന്നെ ദഹിപ്പിക്കണം. ആ ചാമ്പൽ കൊണ്ട് വന്ന് ഭാരതപ്പുഴയിൽ ഒഴുക്കണം. അതാണ് എന്റെ അവസാനത്തെ ആഗ്രഹമെന്നും താരം പറയുന്നു.

ALSO READ- കൂടെയുള്ളവരെ ചത്താലും ഒറ്റില്ല! മൊഴി നൽകാതെ കള്ളനോട്ട് കേസിൽ പിടിയിലായ കൃഷി ഓഫീസർ ജിഷ മോൾ; മോഡലിംഗ് രംഗത്തും സജീവം

ഇങ്ങനെ ആഗ്രഹിക്കുന്നതിന്റെ കാരണവും ഷീല വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷെ അത് ചെയ്തില്ലെങ്കിൽ ഇനിയൊരു ജന്മം വരും.അതുകൊണ്ട് മകനോട് ഞാൻ പറയും എടാ ചെയ്തേക്കണം കേട്ടോയെന്ന്.

സിനിമയിൽ അഭിനയിക്കുന്നത് എന്റെ ശ്വാസം പോലെയാണ്. കൊല്ലത്തിൽ ഒരു പടമോ രണ്ട് കൊല്ലത്തിൽ ഒരു പടം അഭിനയിച്ചാലോ മതി. ഏത് തൊഴിലായാലും നമ്മൾ റിട്ടേർഡ് ആവാൻ പാടില്ലെന്നാണ് ഷീല പറഞ്ഞത്.

Exit mobile version