വധുവായി കാണേണ്ടിയിരുന്ന സുബിയെ കണ്ടത് ജീവനറ്റശരീരമായി, നെഞ്ചുതകര്‍ന്ന് പ്രതിശ്രുത വരന്‍ രാഹുല്‍, കണ്ണുനിറയ്ക്കുന്ന കാഴ്ച

നടി സുബി സുരേഷിന്റെ മരണവാര്‍ത്ത കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച് കൈയ്യിലെടുത്ത സുബി ഇത്രത്തോളം വേദനയായി വിടവാങ്ങുമെന്ന് ഒരാളും പ്രതീക്ഷിച്ചിരുന്നില്ല. ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊന്നും സുബിയുടെ വിയോഗം താങ്ങാന്‍ കഴിയുന്നില്ല.

താന്‍ ഉടന്‍ വിവാഹിതയാവാന്‍ പോകുകയാണെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. കലാഭവന്‍ രാഹുല്‍ എന്ന വ്യക്തിയെയാണ് താന്‍ വിവാഹം കഴിക്കുന്നതെന്നും ഫെബ്രുവരി മാസത്തിലാണ് തങ്ങളുടെ വിവാഹമെന്നും സുബി പറഞ്ഞിരുന്നു.

also read: തമിഴ് നടന്‍ പ്രഭു ആശുപത്രിയില്‍

എന്നാല്‍ തന്റെ വധുവായി കാണേണ്ടിയിരുന്ന സുബിയെ ജീവനറ്റ ശരീരമായി കാണേണ്ടി വന്ന രാഹുലിന്റെ അവസ്ഥ കാഴ്ചക്കാരെ ഒന്നടങ്കം ഈറനണിയിക്കുകയാണ്. പൊതുദര്‍ശനത്തിന് വെച്ച സുബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ രാഹുലും എത്തിയിരുന്നു.

also read: വേദിയിൽ പാട്ടുപാടി ഇറങ്ങവെ കുഴഞ്ഞു വീണു; ഭിന്നശേഷി ഗായകൻ അബ്ദുൾ കബീർ യാത്രയായി

വേദന കടിച്ചമര്‍ത്തി സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുല്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു. ‘തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാന്‍ ഒക്കെയുള്ള സമയം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു.” രാഹുല്‍ പറഞ്ഞു.

” ആര്‍ക്കും കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തിലെ എത്തിയിരുന്നു. ഫെബ്രുവരിയില്‍ കല്യാണം കഴിക്കാന്‍ ആണ് തീരുമാനിച്ചിരുന്നത്’ രാഹുല്‍ വേദനയോടെ പറഞ്ഞു. ’25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷര്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്‌മെന്റുകളൊന്നും ഏറ്റില്ല’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version