ട്രെന്‍ഡിങ്ങായിരുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ട്രെയിലര്‍ യുടൂബില്‍ കാണാനില്ല

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ പറയുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ വീണ്ടും വാര്‍ത്തയാകുന്നു.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി ട്രെന്‍ഡിംഗായി ഒരാഴ്ച പിന്നിടുമ്പോള്‍ യൂട്യൂബില്‍ നിന്നും കാണാതായതാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായത്. അനുപം ഖേറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ട്രെയിലര്‍ റിലീസിംഗ് മുതല്‍ തന്നെ ട്രെന്‍ഡിംഗ് ആയിരുന്നു. എന്നാലിപ്പോള്‍ യൂട്യൂബില്‍ ട്രൈലര്‍ ഓഫ് ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന് ടൈപ്പ് ഖേര്‍ ചെയ്താല്‍ ചിത്രത്തിന്റെ ട്രെയിലര്‍ അന്‍പതാമത്തെ സ്ഥാനത്ത് പോലും വരുന്നില്ലെന്ന് പറയുന്നു. ഖേറിന്റെ ആരോപണം ശരിയാണെന്ന് വ്യക്തമായിട്ടുണ്ട്.

2019ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പിന്‍ വലിച്ചതാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് വിരുദ്ധതയുള്ള ചിത്രമാണിതെന്ന് പരക്കെ ആരോപണമുണ്ട്.

Exit mobile version