ചെന്ന് കാണുകയോ പ്രശ്‌നങ്ങള്‍ മനസിലാക്കുകയോ ചെയ്യാതെ എങ്ങനെയാണ് മകളെ പോലെ എന്ന് പറയുന്നത്; ഇന്ദ്രന്‍സിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് എതിരേയും സംസാരിച്ച നടന്‍ ഇന്ദ്രന്‍സിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേര്‍ അതിജീവിതയെ പിന്തുണച്ചേനെ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. കേസില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ തെളിഞ്ഞാല്‍ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

പിന്നീട്തന്റെ പ്രസ്താവനകളില്‍ വിശദീകരണം നടത്തുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തിരുന്നു ഇന്ദ്രന്‍സ്. ഇതിനിടെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഭാഗ്യലക്ഷ്മി രൂക്ഷ വിമര്‍ശനം നടത്തിയത്. മകളെ പോലെ എന്ന് പറയുന്നവര്‍, അവരെ ചെന്ന് കാണാനോ, അവരുടെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കാനോ ശ്രമിച്ചില്ല. ഇതൊന്നും ചോദിക്കാതെ ഒരാള്‍ എങ്ങനെയാണ് മകളെ പോലെയെന്ന് പറയുന്നത്.

മകളെ പോലെയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്. എതിരെ നില്‍ക്കുന്ന വ്യക്തിക്ക്, ഇയാളാണ് കുറ്റാരോപിതനായി നില്‍ക്കുന്നതെങ്കില്‍ അതിന്റെ വിധി വരട്ടെ, വിധി വരുന്നത് വരെ നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുക, എന്നുള്ള സാമാന്യ മര്യാദ, ബോധം എന്തുകൊണ്ട് ഇവര്‍ക്ക് ഇല്ലെന്നും ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തു.

also read- ഗര്‍ഭിണിയായ അമ്മയുള്‍പ്പടെയുള്ള എല്ലാ ബന്ധുക്കളേയും ഞെരിച്ചമര്‍ത്തി ഭൂകമ്പം; രക്ഷപ്പെട്ടത് ഒന്നര വയസുകാരി റഗദ് മാത്രം; തകര്‍ന്ന് സിറിയയും തുര്‍ക്കിയും

ഇവരുടെ നിലനില്‍പിന് വേണ്ടിയാണ് ഇങ്ങനെ പക്ഷം പിടിച്ച് സംസാരിക്കുന്നത്. ഇവരൊക്കെ ഇതിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.

നടന്‍ ഇന്ദ്രന്‍സിനെ പോലെയുള്ള ഒരാള്‍, ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇങ്ങനെ ആലോചിക്കാതെ ഒരു ഉത്തരം പറയുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Exit mobile version