പുതുവര്‍ഷ സുദിനത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ‘ചിറക്’ ! ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്

നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയ്യുന്ന ചിറക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

‘ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് ‘ചിറക് ‘. Inspired by many, coming to inspire you. ഇവര്‍ ചിറകടിച്ചുയരട്ടെ’ എന്ന് മോഹന്‍ലാല്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പുതുവര്‍ഷത്തിന്റെ ഈ സുദിനത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തിയിരിക്കയാണ്, നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയുന്ന സിനിമ. ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് ‘ചിറക് ‘. Inspired by many, coming to inspire you. ഇവര്‍ ചിറകടിച്ചുയരട്ടെ.’

Exit mobile version