കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ളവര്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്; പ്രിയപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് നാദിര്‍ഷ

അന്തരിച്ച സിനിമാ താരം കലാഭവന്‍ മണിയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നുന്നവര്‍ക്ക് എതിരെ പ്രതികരണവുമായി സംവിധായകനായ നാദിര്‍ഷാ. സൗജന്യമായി പരിപാടികളില്‍ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് പണം തട്ടാനുള്ള ശ്രമമായി പലരും കലാഭവന്‍ മണിയുടെ ജന്മദിനാഘോഷം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് നാദിര്‍ഷ പറയുന്നത്.

മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാമെന്ന് നാദിര്‍ഷ കുറിക്കുന്നു.

also read- ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായിക നയന സൂര്യയുടെ മരണം കൊലപാതകം; അടി വയറ്റില്‍ ചവിട്ടേറ്റു; കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി; ഒഴിയാതെ ദുരൂഹത

താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ജനുവരി ഒന്ന്. കലാഭവന്‍ മണിയുടെ ജന്മദിനം .
കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകള്‍ അവാര്‍ഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികള്‍ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകള്‍ക്കറിയാം .അതിനാല്‍ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു ??
ഈ പേരും പറഞ്ഞ് പിരിക്കുന്നവന്‍മാര്‍ ആരൊക്കെയെന്ന് കമന്റ് Box ചെക്ക് ചെയ്താല്‍ മനസ്സിലാകും Plz wait????

Exit mobile version