‘എല്ലാവരും പോകാൻ ഒരുങ്ങുമ്പോൾ ബാക്കി വന്ന ഭക്ഷണം പാക്ക് ചെയ്യുന്ന തിരക്കിലായിരിക്കും സൽമാൻ ഖാൻ, ആ മനുഷ്യ സ്‌നേഹിയെ അന്നാണ് തിരിച്ചറിഞ്ഞത്’ അയേഷ ഝുൽക്ക

Salman Khan | Bignewslive

ബോളിവുഡിൽ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് അയേഷ ഝുൽക്ക. സൽമാൻ ഖാൻ നായകനായി 1991-ൽ പുറത്തുവന്ന കുർബാൻ എന്ന ചിത്രത്തിലൂടെയാണ് അയേഷ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ സൽമാൻ ഖാനിൽ കണ്ട മനുഷ്യത്വപരമായ പ്രവൃത്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. സെറ്റിൽ ബാക്കി വരുന്ന ഭക്ഷണം എടുത്ത് തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് നൽകുന്നുവെന്നാണ് അയേഷ പറയുന്നത്.

2007ലാണ് ബീയിങ് ഹ്യൂമൻ എന്ന ചാരിറ്റി സംഘടനയ്ക്ക് സൽമാൻ ഖാൻ രൂപം നൽകിയതെങ്കിലും അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും പറയുകയാണ് നടി അയേഷ. സെറ്റിൽ ബാക്കിവന്ന ഭക്ഷണം പൊതിഞ്ഞെടുത്ത് സൽമാൻ രാത്രിയിൽ പാവപ്പെട്ട ആർക്കെങ്കിലും കൊടുക്കും.

മഴയില്ല, തെളിഞ്ഞ കാലാവസ്ഥ, ഒഴുക്കും കുറവ്; കുളിക്കാനിറങ്ങവെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ! 24കാരിക്ക് ദാരുണാന്ത്യം, നോവായി ആർഷ

അതിശയകരമായ ഒരനുഭവമായിരുന്നു തനിക്ക് അതെന്നും താരം കൂട്ടിച്ചേർത്തു. ഷൂട്ടിങ് കഴിഞ്ഞ് ബാക്കിയെല്ലാവരും വീട്ടിൽപോകുമ്പോൾ സൽമാൻ ഖാൻ ബാക്കിയായ ഭക്ഷണം പൊതിയുന്ന തിരക്കിലായിരിക്കും. എത്ര രാത്രിയായാലും ഭക്ഷണമില്ലാതെ തെരുവിൽ അലയുന്ന ഒരാളെയെങ്കിലും കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്ന് അയേഷ പറയുന്നു.

Exit mobile version