തൊഴില്‍ നിഷേധം തെറ്റാണ്; ശ്രീനാഥ് ഭാസിയെ നിര്‍മ്മാതാക്കള്‍ വിലക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മമ്മൂട്ടി

നടന്‍ ശ്രീനാഥ് ഭാസിയെ സിനിമകളില്‍ നിന്നും വിലക്കിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് മമ്മൂട്ടി. തൊഴില്‍ നിഷേധം തെറ്റാണ്. വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. റോഷാക്ക് സിനിമയുടെ പ്രൊമോഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയത്. പരാതിക്കാരി പിന്നീട് ശ്രീനാഥിന് എതിരായ പരാതി പിന്‍വലിക്കുകയും നിരവധി തവണ നടന്‍ മാപ്പ് പറഞ്ഞതോടെ അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതോടെ പോലീസും ശ്രീനാഥ് ഭാസിക്ക് എതിരായ ലഹരി പരിശോധന അടക്കമുള്ള അന്വേഷവും നിര്‍ത്തിവെച്ചിരുന്നു. എങ്കിലും ശ്രീനാഥിനെ വിലക്കിയ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.

Exit mobile version