തന്റെ അഭിനയം കൊള്ളില്ല; താന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നു പറഞ്ഞവര്‍ ധാരാളമുണ്ട്: വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ചുപ്; റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ സംവിധായകനായ ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 23 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രം റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറാണ്. ചുപ് മോശം വിമര്‍ശനങ്ങള്‍ നേരിട്ട് പോരാടി വളരാന്‍ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് പറയുന്നതെന്ന് ദുല്‍ഖര്‍ പ്രമൊഷന് എത്തിയതിനിടെ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താനും ജീവിതത്തില്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.

തന്നെക്കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും മറ്റും. അതെല്ലാം വളരെ രൂക്ഷമാണെന്നാണ് തോന്നിയിട്ടുള്ളത്.

also read- പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടെ! ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റി, അതെനിക്ക് മറക്കാന്‍ പറ്റില്ല; കൈതപ്രം

സോയ ഫാക്ടറിന് ശേഷം ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ചുപ്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹോപ് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Exit mobile version