‘കുറുപ്പ് ‘ എത്തി : ആദ്യ ദിനം ആറ് കോടി

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും തുറന്ന തിയേറ്ററുകള്‍ക്ക് ആവേശമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ് ‘ എത്തി. 2000ത്തിലേറെ പ്രദര്‍ശനങ്ങള്‍ നടന്ന ആദ്യദിനത്തില്‍ മാത്രം ആറ് കോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് കണക്കുകള്‍.

വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സിലുമായി 505 സ്‌ക്രീനുകളാണ് റിലീസ് ചെയ്തത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കുന്ന കണക്ക് പ്രകാരമാണ് ആറ് കോടിയിലേറെ രൂപ ആദ്യം ദിനം ലഭിച്ചതായി വിലയിരുത്തിയത്.

ദുല്‍ഖല്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന് പുറമെ ഫിയോകിന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

Exit mobile version