ഓണത്തിന് കുടുംബസമേതം കാളിദാസ്; പങ്കുവെച്ച ചിത്രത്തിലെ പെൺകുട്ടി ആരാണ്? തേടി സോഷ്യൽമീഡിയ

തെന്നിന്ത്യൻ താരം കാളിദാസ് ജയറാം കുടുംബസമേതമുള്ള ചിത്രം തിരുവോണദിനത്തിൽ പങ്കുവച്ചിരുന്നു. ജയറാമും പാർവതിയും മാളവികയുമൊക്കെയുള്ള ഈ ഓണചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാവിഷയം.

താരകുടുംബത്തിനൊപ്പം ഒരു അതിഥി കൂടി ചിത്രത്തിൽ ഉൾപ്പെട്ടതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. കാളിദാസിനൊപ്പം ഇരിക്കുന്ന പെൺകുട്ടി ആരാണെന്നാണ് ആരാധകർക്ക് അറിയേണ്ടത്.

അതേസമയം, ജയറാമിന്റെ കുടംബവുമായുള്ള ബന്ധം അറിയില്ലെങ്കിലും ഈ പെൺകുട്ടി ആരാണെന്ന് സോഷ്യൽമീഡിയ കണ്ടെത്തിയിട്ടുണ്ട്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് താര കുടുംബത്തിന്റെ ചിത്രത്തിൽ ഇടം നേടിയിരിക്കുന്ന ആ പെൺകുട്ടി.

also read- ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന; വിറ്റഴിച്ചത് 117 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പന കൊല്ലത്ത്

താര കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ തരിണിയും പങ്കുവച്ചിട്ടുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്. സംവിധാകൻ പാ.രഞ്ജിതിന്റെ നച്ചത്തിരം നഗർഗിരത് എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയ കാളിദാസ് സിനിമ.

Exit mobile version