പ്രണയ സാഫല്യം; കാളിദാസ് ജയറാം- തരിണി കലിംഗരായര്‍ വിവാഹനിശ്ചയം കഴിഞ്ഞു

ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്

മലയാളത്തിന്റെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാളിദാസ് ജയറാം പ്രണയം വാലന്റൈന്‍ ഡേയിലാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹിതനാകാന്‍ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് തരിണി. തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ ആയിരുന്നു പങ്കുവെച്ചിരുന്നത്. അതിനു പിന്നാലെയെത്തിയ വാലന്റൈന്‍ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തു.

Exit mobile version