‘അദ്ദേഹത്തിന്റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാല്‍ ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും’; ജയറാമിന്റെ ചിത്രം പങ്കുവെച്ച് കാളിദാസ്

കാളിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ജയറാമിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജയറാമിന്റെ പുതിയ വര്‍ക്കൗട്ട് ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ജയറാം വര്‍ക്കൗട്ട് തുടങ്ങുമെന്നാണ് കാളിദാസ് കുറിച്ചിരിക്കുന്നത്.

‘ഈ മനുഷ്യന്‍ ഇപ്പോഴും എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് വര്‍ക്ക് ഔട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാല്‍ ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും’എന്നാണ് ജയറാമിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് കാളിദാസന്‍ കുറിച്ചത്.

നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റുമായി എത്തിയത്. ‘അദ്ദേഹം എന്താണ് എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അദ്ദേഹം എന്താണെന്നോ എവിടെ നില്‍ക്കുന്നുവെന്നോ താരതമ്യപ്പെടുത്തേണ്ടതില്ല. നീ സ്വയം പരിശ്രമിച്ച് സ്വന്തമായ പാതയില്‍ മുന്നേറുക, നിന്നെ സംതൃപ്തനാക്കുന്ന കാര്യങ്ങള്‍ ചെയ്യുക’എന്നാണ് വിജയ് യേശുദാസ് കമന്റ് ചെയ്തിരിക്കുന്നത്. നേരത്തേ അല്ലു അര്‍ജുന്‍ നായകനായി എത്തിയ ചിത്രത്തില്‍ കിടിലന്‍ മേക്കോവറില്‍ ജയറാം എത്തിയിരുന്നു.

Exit mobile version