‘ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ്’ വിവാഹിതനായ സന്തോഷം പങ്കുവെച്ച് നടൻ റെയ്ജൻ രാജൻ, വധു ശിൽപരാജ്

Rayjan Rajan | Bignewslive

സീരിയൽ താരം റെയ്ജൻ രാജൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശിൽപ ജയരാജ് ആണ് താരത്തിന്റെ വധു. തൃശൂരിലെ സബ് റജിസ്ട്രാർ ഓഫീസിൽവെച്ചാണ് നടൻ വിവാഹിതനായത്. നടൻ തന്നെയാണ് സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.

”കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങൾ ഇതുപോലെ സർപ്രൈസ് ആയി വരും” റെയ്ജൻ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു. ലളിതമായിരുന്നു ചടങ്ങുകൾ.

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; ബസ് ജീവനക്കാരന് ക്രൂര മർദ്ദനം; ബിയർകുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു

വസ്ത്രത്തിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞിട്ടുണ്ട്. നേരത്തെ, വിവാഹിതനാകുന്ന വിവരം റെയ്ജൻ ആരാധകരെ അറയിച്ചിരുന്നു. എന്നാൽ വധു ആരെന്നോ, വിവാഹം തീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. അപ്രതീക്ഷിതമായാണ് താരം വിവാഹിതനായ വിവരം ആരാധാകരുമായി പങ്കുവെച്ചത്.

മോഡലിങ്ങിലൂടെയാണ് റെയ്ജൻ ക്യാമറയ്ക്ക് മുൻപിലെത്തിയത്. മകൾ സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജൻ ആത്മസഖിയിലൂടെ തിരിച്ചെത്തി. ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് പ്രശസ്തി നേടികൊടുത്തു.

Exit mobile version