നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ വിവാഹിതനായി

മലയാള സിനിമാ രംഗത്തെ നിറസാന്നിദ്ധ്യമായ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.

ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണന്‍ പോറ്റിയാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. 19ന് തിരുവനന്തപുരത്ത് സച്ചിന്റെ വിവാഹ സല്‍ക്കാരം നടത്തും. മണിയന്‍ പിള്ള രാജുവിന്റെ മറ്റൊരു മകന്‍ നിരഞ്ജ് അഭിനേതാവാണ്.

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍ പിള്ള രാജു. 1975ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തന്‍പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് മണിയന്‍ പിള്ള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ നിരഞ്ജ്‌നും സിനിമാ രംഗത്ത് സജ്ജീവമാവുകയാണ്.

Exit mobile version