ജീവിതത്തില്‍ ഒന്നായവര്‍ വെള്ളിത്തിരയിലും! നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ‘മജിലി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജീവിതത്തില്‍ ഒന്നായവര്‍ സിനിമയിലും ഒന്നിക്കുന്നു. നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന മജിലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. നാഗചൈതന്യ തന്റെ ഫേയ്‌സ് ബുക്കിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടത്.

ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷന്‍. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കല്ല്യാണ ശേഷം രണ്ട് പേരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മജിലി. നേരത്തെ മൂന്ന് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്.

Exit mobile version