അഭിനയത്തിലും ഒരു കൈ നോക്കാന്‍ അമൃത സുരേഷ്! സന്തോഷം പങ്കിട്ട് താരം, ഒപ്പം നാഗചൈതന്യയും

സം​ഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് അമൃത.

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ ആളാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, അമൃത പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍. തന്റെ ജീവിതത്തിലെ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് അമൃത.

സംഗീതത്തിലും നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള അമൃത, അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ ആണ് അമൃത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്.

ഇവിടെ നിന്നുള്ള നിരവധി ഫോട്ടോകള്‍ അമൃത പങ്കുവച്ചിട്ടുണ്ട്. ഈ ഫോട്ടോകളില്‍ പ്രേക്ഷകരുടെ ശ്രദ്ധപോയത് ഒരു സിനിമാ താരത്തിലേക്കാണ്. തെലുങ്ക് യുവതാരം നാഗചൈതന്യ അക്കിനേനി ആയിരുന്നു അത്. നാഗ ചൈതന്യയും ഈ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു.

അതേസമയം, പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അമൃതയ്ക്ക് അഭിനയത്തിലും ശോഭിക്കാന്‍ കഴിയും എന്നാണ് ചിലര്‍ പറയുന്നത്.

Exit mobile version