ഗർഭകാലത്ത് വയറും മാറിടവും വലുതാകുന്നതും സ്ട്രച്ച് മാർക്കുണ്ടാവുന്നതും സ്വാഭാവികം: ബോഡിഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് കാജൽ അഗർവാൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രതാരം കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും. ഗർഭകാലത്ത് സമൂഹമാധ്യമങ്ങളിൽ പലപ്പോഴായി ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് കാജൽ കാജൽ അഗർവാൾ

എന്നാൽ ഗർഭകാലത്ത് ഏത് സ്ത്രീയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് തനിക്കും സംഭവിക്കുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പരിഹസിച്ചവരുടെ വായടപ്പിച്ചിട്ടുണ്ട് കാജൽ. ഇപ്പോഴിതാ കുഞ്ഞിനായുള്ള കാത്തിരിപ്പിനെ കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.

പതിവ് തെറ്റിയില്ല;ഇന്ധന വില ഇന്നും കൂടി

ശരീരത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും ഗർഭകാലത്തെ ശാരീരിക മാനസിക അവസ്ഥകളെ കുറിച്ചും ഗ്ലോബൽ സ്പാ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കാജൽ പറയുന്നത്. ‘കുഞ്ഞിനെ വരവേൽക്കാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒരേസമയം ആശങ്കയും ആവേശവും ഉണ്ട്. കുഞ്ഞിനെ നല്ല വ്യക്തിയായി വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. ശരിയായ മുല്യങ്ങളും മാതൃകകളും നിറച്ച് ആ ജീവനെ വളർത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്.’- താരം പറയുന്നു.

ഗർഭകാലത്തെ ആദ്യത്തെ മൂന്നു മാസം അൽപം കഠിനമായിരുന്നു. ഗർഭിണിയാകുമ്പോൾ ഒരു സ്ത്രീയുടെ ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നു. യോഗയും നടത്തവും ആരോഗ്യകരമായ ഭക്ഷണരീതിയും കൊണ്ടാണ് കഠിനമായ അവസ്ഥയെ മറികടന്നത്. പരമാവധി സമയം കുടുംബത്തിനൊപ്പം ചിലവഴിക്കും. ബന്ധങ്ങൾ നിലനിർത്തുക, ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നിവയെല്ലാമാണ് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ടകാര്യങ്ങൾ. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് തനിക്ക് ഏറെ സന്തോഷം ലഭിക്കുന്നത്.ഇപ്പോൾ അതിന് സമയം കിട്ടാറുണ്ടെന്നും താൻ സന്തോഷവതിയാണെന്നും താരം പറയുന്നു.

Exit mobile version