ഫിലോസഫി പുഴുങ്ങി തിന്നാൻ മാത്രം കൊള്ളാം; അമ്മ, പെങ്ങമ്മാരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണം; സംവിധായകൻ ജൂഡ്

ഓസ്‌കാർ പുരസ്‌കാര വേദിയിൽ വെച്ച് ഭാര്യയെ പരിഹസിച്ചതിന് നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിൽ സ്മിത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ചാണ് ജൂഡ് ആന്തണി രംഗത്തെത്തിയിരിക്കുന്നത്. ‘റിയൽ സ്റ്റാർ വിത്ത് ഹിസ് വൈഫ്’ എന്ന അടിക്കുറിപ്പോടുകൂടി വിൽ സ്മിത്തിന്റെയും ഭാര്യ ജെയ്ഡ പിൻകറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ കുറിപ്പ്.

അമ്മ, പെങ്ങൾ, ഭാര്യ, മകൾ എന്നിവരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണം. നിങ്ങളുടെ മുന്നിൽ വെച്ച് അവരെ അപമാനിച്ചിട്ട് ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ആരാണെങ്കിലും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാൻ മാത്രം കൊള്ളാം, ജൂഡ് ആന്തണി കുറിച്ചു.

also read- കോഴിക്കോട് വിവാഹംനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി; ദാരുണമരണം; വാതിൽ തകർത്ത് അകത്തുകയറിയതെന്ന് ദൃക്‌സാക്ഷികൾ

ഓസ്‌കാർ ചടങ്ങിനിടെ അവതാരകന്റെ സ്റ്റാൻഡ്അപ്പ് കോമഡി അതിരുവിട്ടതാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റിന് തൊട്ടുപിന്നാലെ സ്റ്റേജിലേക്ക് കയറി ചെന്ന് വിൽ സ്മിത്ത് മുഖത്തടിക്കുകയായിരുന്നു.

also read- പ്രവാസി ഭക്തന്റെ കാണിക്കയായി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് 100 പവൻ തൂക്കത്തിൽ സ്വർണ ആന, ഒപ്പം ഒരു കോടി രൂപയും!

ഇതിന് പിന്നാലെ തന്നെ വിൽ സ്മിത്ത് മാപ്പപേക്ഷിച്ചിരുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതിയെ കളിയാക്കിയത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും സ്‌നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. ക്രിസിനോട് പരസ്യമായി മാപ്പ് പറയുന്നുവെന്നും വിൽ സ്മിത്ത് സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി.

Exit mobile version