പെണ്ണുങ്ങൾ നന്നായി സൗന്ദര്യം സംരക്ഷിച്ചാലും മമ്മൂട്ടിക്ക് ലഭിക്കുന്നത് പോലെ കഥാപാത്രത്തെ ലഭിക്കില്ല, നല്ല കുശുമ്പുണ്ട്: നദിയ മൊയ്തു

മലയാളികളുടെ പ്രിയതാരം നദിയ മൊയ്തു ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഇതിനിടെ താരം നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പെണ്ണുങ്ങൾ എത്ര നന്നായി അവരുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചാലും സിനിമയിൽ മമ്മൂട്ടിക്ക് ഒക്കെ ലഭിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങളും അവസരവും ലഭിക്കില്ലെന്നാണ് നദിയ മൊയ്തു അഭിപ്രായപ്പെട്ടത്.

കൊച്ചിയിൽ ഭീഷ്മ പർവത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലായിരുന്നു നദിയയുടെ പ്രതികരണം. മമ്മൂട്ടി ഉൾപ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ കൂടെയിരുന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ALSO READ- ആറ്റുനോറ്റ് പിറന്ന പിഞ്ചോമന മരിച്ചതിന് പിന്നാലെ തണലായിരുന്ന അച്ഛന്റെ വിയോഗ വാർത്തയും; എല്ലാം ഉള്ളിലൊതുക്കി തളരാതെ രഞ്ജിയിൽ സെഞ്ച്വറി നേട്ടം കുറിച്ച് വിഷ്ണു

മമ്മൂട്ടിയോടൊപ്പം വീണ്ടും നായികയാവുകയാണല്ലോ, അന്നത്തെ സൗന്ദര്യം മമ്മൂട്ടി ഇന്നും നിലനിർത്തുന്നുണ്ട്, അതിൽ അസൂയ ഉണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

എന്നാൽ, ‘അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കാഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. കുശുമ്പ് എന്തിനാണ് എന്ന് ചോദിച്ചാൽ ഇപ്പോഴും അദ്ദേഹത്തിന് അതുപോലെയുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്. നമ്മൾ പെണ്ണുങ്ങൾ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകൾ കിട്ടുന്നില്ല. അതിൽ കുശുമ്പുണ്ട്,’- എന്നായിരുന്നു നദിയയുടെ മറുപടി.

ALSO READ- മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവ് പോലീസ് കസ്റ്റഡിയിവിരിക്കെ മരിച്ചു; ലോക്കപ്പ് മർദ്ദനമെന്ന് നാട്ടുകാർ; തിരുവല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം

ഭീഷ്മ പർവ്വത്തിൽ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് നദിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംവിധായകൻ കൂടിയായ അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. .

Exit mobile version