തന്നെ എല്ലായ്‌പ്പോഴും പിന്തുണച്ച പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ദിലീപ്; വിഡീയോ

തന്റെ പുതിയ ചിത്രമായ 'കോടതി സമക്ഷം ബാലന്‍ വക്കീലി'ന്റെ ടീസര്‍ കാണുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് താരം ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്

തന്നെ എല്ലായ്‌പ്പോയും പിന്തുണച്ച പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി ദിലീപ്. പ്രേക്ഷകരുടെ പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യപ്പെട്ട് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരമെത്തിയത്. തന്റെ പുതിയ ചിത്രമായ ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ടീസര്‍ കാണുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് താരം ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ നാളെ വൈകിട്ട് ആറിനാണ് റിലീസ് ചെയ്യുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. മംമ്ത മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍.

Exit mobile version