‘സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെ നിസാരവത്കരിക്കുന്ന ഒരു സമീപനവും ഉണ്ടാവാൻ പാടില്ല, അത് സിനിമയിൽ ആണെങ്കിലും എവിടെ ആണെങ്കിലും’ ഐശ്വര്യ ലക്ഷ്മി

Aiswarya Lakshmi | Bignewslive

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും അതിൽ വിക്ടിമിനൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വെളിപ്പെടുത്തി നടി ഐശ്വര്യലക്ഷ്മി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിലുകൾ നടത്തിയത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തെ നിസാരവത്കരിക്കുന്ന ഒരു സമീപനവും ഉണ്ടാവാൻ പാടില്ല. അത് സിനിമയിൽ ആണെങ്കിലും എവിടെ ആണെങ്കിലുമെന്ന് നടി പറയുന്നു.

ഐശ്വര്യ ലക്ഷ്മി പറയുന്നത്;

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തെ നോർമലൈസ് ചെയ്യുന്ന ഒരു സമീപനവും ഉണ്ടാവാൻ പാടില്ല. അത് സിനിമയിൽ ആണെങ്കിലും എവിടെ ആണെങ്കിലും. ഇവിടെ പ്രശ്നം പറ്റിയ ഒരാളുണ്ടെങ്കിൽ നമ്മൾ അവർക്കൊപ്പം നിൽക്കണം. നമുക്ക് ഒരുപക്ഷേ അവർക്കൊപ്പം കോടതിയിൽ പോയി കൂടെയിരിക്കാൻ പറ്റില്ല. എന്നാൽ നമുക്ക് പറയാനുള്ളത് പറയാം. നമ്മുടെ അഭിപ്രായം കേൾക്കുന്ന നിരവധി പേരുണ്ടാകും. അത് ചെയ്യാം.

ഇവിടെ വിക്ടിമിനൊപ്പം നമ്മൾ നിൽക്കുക എന്നതാണ്. ഞാൻ ഈ പക്ഷത്താണെന്ന് ധൈര്യത്തോടെ പറയണം. അതിന് നമ്മളെ കൊണ്ട് സാധിക്കണം. ഇവിടെ നമ്മുടെ പ്രശ്നം എന്നത് എല്ലാവർക്കുമൊപ്പം ഒരു ഫ്ളോയിൽ അങ്ങ് പോകുക എന്നതാണ്. അങ്ങനെ പോയാൽ ഒരു പ്രശ്നവുമുണ്ടാകില്ല എന്നതാണ്.

പഠിക്കുക, ജോലി കിട്ടുക, കല്യാണം കഴിക്കുക ഇതിൽ നിന്ന് മാറി ചിന്തിക്കാനോ അഭിപ്രായം പറയാനോ നമ്മളെ സമ്മതിച്ചിട്ടില്ല. ഇതൊരു നല്ല മാതൃകയല്ല. അത് ബ്രേക്ക് ചെയ്യാനുള്ള ധൈര്യം നമ്മൾ കാണിക്കണം. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്.

നിര്‍ത്താതെ കുരച്ചും പുഴക്കരയിലേക്ക് ഓടിയും പാണ്ഡു: ഉടമസ്ഥന് അപകട സൂചന നല്‍കി; പുഴയില്‍ മുങ്ങിത്താണ യുവാവിന് ജീവിതം തിരിച്ചുനല്‍കി വളര്‍ത്തുനായ

സ്ത്രീകൾക്കെതിരെ അബ്യൂസ് ഉണ്ടാവാൻ പാടില്ല. ഞാൻ സിനിമയിൽ എത്തിയിട്ട് നാലര വർഷം ആയി. മോശമായ രീതിയിൽ ഒരു സംസാരം പോലും നേരിടേണ്ടി വന്നിട്ടില്ല. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശക്കാരാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ സിനിമയിൽ വന്ന ശേഷം ഒരു സംസാരത്തിൽ പോലും എനിക്ക് മോശം നേരിട്ടിട്ടില്ല.

എന്നാൽ ഒരുപക്ഷേ ഞാൻ ഒരു ക്ഷേത്രത്തിൽ പോയാൽ അവിടെ വെച്ച് ഒരു ബാഡ് ടച്ച് നേരിടേണ്ടി വന്നേക്കാം, അല്ലെങ്കിൽ ബസ് കാത്തുനിൽക്കുന്ന സമയത്ത് ഒരു ബാഡ് ടച്ച് എനിക്ക് നേരിടേണ്ടി വരാം. അപ്പോൾ സിനിമയല്ല പ്രശ്നം. സൊസൈറ്റിയിൽ വരുന്ന റിഫ്ളക്ഷൻസാണ് സിനിമയിൽ വരുന്നത്. സിനിമ തീർച്ചയായും സൊസൈറ്റിയെ അഫക്ട് ചെയ്യും. അതുകൊണ്ട് കൂടിയാണ് സിനിമയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. അതുകണ്ട് ആരെങ്കിലും ഇൻസ്പയർ ആകുകയാണെങ്കിൽ ആകട്ടെ എന്നാണ് ഞാൻ കരുതുന്നത്.

Exit mobile version