‘മറ്റ് ആംബുലൻസുകാരെല്ലാം വലിയ റേറ്റ് ചോദിച്ചപ്പോൾ, എന്തെങ്കിലും തന്നാൽ മതിയെന്നായിരുന്നു സേവാഭാരതിക്കാർ പറഞ്ഞത്’ വിവാദത്തിൽ കുണ്ടറ ജോണിയുടെ മറുപടി

അടുത്തിടെ ഉണ്ണി മുകുന്ദൻ നായകനായ ചിത്രം മേപ്പടിയാനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളാണ് ചർച്ചയാകുന്നത്. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചെന്നും, നായകൻ നിലവിളക്കു കത്തിച്ചെന്നുമൊക്കെയായിരുന്നു വിവാദം.

സംഭവത്തിൽ വിശദീകരണവുമായി സിനിമയുട അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി നടൻ കുണ്ടറ ജോണിയും രംഗത്തെത്തിയിരിക്കുകയാണ്. മറ്റ് ആംബുലൻസുകാരെല്ലാം വലിയ റേറ്റ് ചോദിച്ചപ്പോൾ, എന്തെങ്കിലും തന്നാൽ മതിയെന്ന് പറഞ്ഞ് സേവാഭാരതിക്കാർ തന്നെയാണ് നിർമ്മാതാക്കളെ ബന്ധപ്പെട്ടതെന്ന് ജോണി പറയുന്നു.

61-ാം വയസിൽ എംബിബിഎസ് റാങ്ക് പട്ടികയിൽ; സീറ്റ് ഉറപ്പായിരുന്നിട്ടും പുതുതലമുറയ്ക്ക് വേണ്ടി വിട്ടുകൊടുത്തു! മകന്റെ വാക്കുകേട്ട് ശിവപ്രകാശം ഉപേക്ഷിച്ചത് തന്റെ സ്വപ്നം

കുണ്ടറ ജോണിയുടെ വാക്കുകൾ;

ആംബുലൻസ് പത്ത് പതിനഞ്ച് ദിവസം അവിടെ വേണമായിരുന്നു. എന്റെ ഷോട്ട് എപ്പോഴാണ് എടുക്കുന്നതെന്ന് പറയാൻ പറ്റാത്തതുകൊണ്ടാണ് അത് കരുതിയത്. അവിടെയുള്ള മറ്റ് ആംബുലൻസുകാരെല്ലാം വലിയ റേറ്റാണ് ചോദിച്ചത്. കാരണം സിനിമയല്ലേ? ഭയങ്കര വാടക ചോദിച്ചു. ആ സമയത്താണ് സേവാഭാരതിക്കാർ ഇങ്ങോട്ട് വന്ന് ബന്ധപ്പെട്ടത്.

ഞങ്ങളുടെ ഏഴെട്ട് വണ്ടികൾ ഓട്ടമൊന്നുമില്ലാതെ ചുമ്മാതെ കിടക്കുവാണ്. നിങ്ങൾ ഏതെങ്കിലും വണ്ടിയെടുത്തോ എന്ന് അവർ പറഞ്ഞു. ഡ്രൈവർക്ക് എന്തെങ്കിലും കൊടുക്കുക, അവസാനം ഇഷ്ടമുള്ളതെന്തെങ്കിലും തന്നാൽ മതിയെന്ന് അവർ പറഞ്ഞു. അല്ലാതെ സേവാഭരതിയും പടത്തിന്റെ പ്രൊഡ്യൂസർമാരുമായിട്ട് ഒരു ബന്ധവുമില്ല.

പിന്നെയുള്ള വിവാദം ഉണ്ണി മുകുന്ദൻ നിലവിളക്കു കത്തിച്ചതായിരുന്നു. അതുകൊണ്ടെന്താ കുഴപ്പം?. ഹിന്ദുക്കൾ മാത്രമാണോ ക്രിസ്ത്യൻസ് കത്തിക്കുന്നില്ലേ? ഒരു സംഭവത്തിന്റെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയിട്ടല്ലേ തുടങ്ങുന്നത്. അതിലെന്താണ് തെറ്റ്?

Exit mobile version