ദൈവാനുഗ്രഹം, സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് താരാ കല്യാണും അര്‍ജുനും

Sowbhagya venkitesh | Bignewslive

ടിക്ടോക്, ഡബ്‌സ്മാഷ് വിഡിയോകളിലൂടെ ശ്രദ്ധേയായ സൗഭാഗ്യയ്ക്കും അര്‍ജുന്‍ സോമശേഖറിനും പെണ്‍കുഞ്ഞ് പിറന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെയാണ് അര്‍ജുന്‍ സന്തോഷം പങ്കിട്ടത്. കുഞ്ഞിനെ കൈയ്യിലെടുത്ത ചിത്രവും അര്‍ജുന്‍ പങ്കുവെച്ചു.

സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും സമൂഹമാധ്യമത്തിലൂടെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു. ‘ദൈവാനുഗ്രഹത്താല്‍ സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു’ താരാകല്യാണ്‍ കുറിച്ചു. അച്ഛനും അമ്മയും കുഞ്ഞുമുള്ള ഒരു പെയിന്റിങ്ങും താരാ കല്യാണ്‍ ഇതോടെപ്പം പങ്കുവച്ചിട്ടുണ്ട്.

അഭിനേതാക്കളായ രാജാറാംതാരാ കല്യാണ്‍ ദമ്പതികളുടെ മകളാണ് സൗഭാഗ്യ . 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും വിവാഹിതരായത്. പ്രസവത്തിന് തൊട്ടുമുന്‍പ് വരെ നൃത്തം ചെയ്തും ഡബ്‌സ്മാഷും ചെയ്യുന്ന വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നു.

Exit mobile version